web analytics

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് എറണാകുളം ജില്ലയില്‍ ഇടതുമുന്നണിയില്‍ പുതിയ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ചര്‍ച്ചയാകുന്നു.

എറണാകുളം, അങ്കമാലി മണ്ഡലങ്ങള്‍ പരസ്പരം വെച്ചു മാറ്റാനുള്ള നീക്കമാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ചര്‍ച്ചകള്‍ പ്രകാരം എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് (ISJD) നല്‍കുകയും, അതിന് പകരമായി അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് മുന്നണിയിലെ പ്രധാന നീക്കം.

ഇതിലൂടെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സീറ്റ് മാറ്റം യാഥാര്‍ത്ഥ്യമാകുന്നുവെങ്കില്‍ എറണാകുളം മണ്ഡലത്തില്‍ ഐഎസ്‌ജെഡി നേതാവും കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറുമായ സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സാബു ജോര്‍ജ്. ലത്തിന്‍ സഭയുമായി ഉള്ള ബന്ധവും എല്‍ഡിഎഫിന് അനുകൂലമാകുമെന്ന വിലയിരുത്തലും മുന്നണിയില്‍ ഉണ്ട്.

അതേസമയം അങ്കമാലി മണ്ഡലത്തില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. യാക്കോബായ സമുദായവുമായി അടുത്ത ബന്ധമുള്ള നേതാവായതിനാല്‍ അങ്കമാലിയില്‍ സാജു പോളിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ആലുവ മണ്ഡലത്തില്‍ ആലപ്പുഴ മുന്‍ എംപി എ.എം. ആരിഫിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തൃക്കാക്കരയില്‍ സിപിഎം ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാറിന്റെ പേരും ചര്‍ച്ചയില്‍ ഉണ്ടെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനുള്ള സാധ്യതയും സിപിഎം പരിശോധിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ആ നീക്കം ഉപേക്ഷിച്ചതായാണ് സൂചന.

English Summary

Reports suggest that the CPM and the Left Democratic Front are considering a seat swap in Ernakulam district ahead of the Kerala Assembly elections. The proposal involves giving the Ernakulam constituency to the Indian Socialist Janata Dal (ISJD) while CPM would take Angamaly. If finalized, ISJD leader and former Kochi Deputy Mayor Sabu George may contest from Ernakulam, while CPM is considering former Perumbavoor MLA Saju Paul for Angamaly. Former Alappuzha MP A.M. Ariff’s name is reportedly under consideration for the Aluva constituency, while A.G. Udayakumar may be fielded from Thrikkakara.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും തിരുവനന്തപുരം: സി.ബി.എസ്.ഇ...

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക്...

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img