ഭൂമി തട്ടിപ്പ്; മുൻ മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്

കോഴിക്കോട്: മുൻ വ്യവസായ വകുപ്പ്മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിനെത്തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എളമരം കരീം.

2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നുമാണ് കേസ്.

എളമരം കരീമായിരുന്നു ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതിക്കാർ പറയുന്നത്.

2013-ൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഭൂമിനഷ്ടപ്പെട്ടവർ പരാതി നൽകുകയും പിന്നീട് 2015-ൽ ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീക്കുകയായിരുന്നു.

അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img