കോട്ടയം: പാലാ നഗരസഭ കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ബിനു പുളിക്കകണ്ടത്തിനെതിരെ നടപടിയെടുത്ത് സിപിഎം. CPM has taken action against Pala municipal councilor and CPM branch committee member Binu Pulikakandam
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ബിനു പുളിക്കകണ്ടത്തെ പുറത്താക്കി. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ബിനു പുളിക്കകണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിച്ച് വെളുത്ത വസ്ത്രം ധരിക്കുമെന്ന് പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പുളിക്കകണ്ടത്തിനെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്.പാലായിൽ കേരളാ കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ബിനു പുളിക്കകണ്ടത്തിന് നഗരസഭ ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു.
ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്.