കണ്ണൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. 2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകം പണിതിരിക്കുന്നത്. മരിച്ച സുബീഷും ഷൈജുവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായിരുന്നു. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് സ്മാരക നിര്‍മ്മാണത്തിലൂടെ വെളിപ്പെട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബോംബു നിര്‍മ്മാണത്തെ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. എന്നാൽ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും സംസ്‌കാരം നടത്തിയത്.
Read More: കയറു പൊട്ടിച്ച് പോത്തിറച്ചി; വില നാനൂറും കടന്നു; എന്തിനാണ് ഇത്ര വിലയെന്ന് പോത്ത് പ്രേമികൾ
Read More: കനത്ത മഴയിൽ മുങ്ങി ഊട്ടി; പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി