തിരുവനന്തപുരം : സർക്കാരിനെയും പാർട്ടിയെയും പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഐഎം. നവമാധ്യമങ്ങളിൽ ‘ലൈക്കുകൾ’ ഉറപ്പുവരുത്തണമെന്നാണ് സിപിഐഎം നിർദ്ദശം. സിപിഐഎം സംസ്ഥാന കമ്മിറ്റി അവലോകന രേഖയിലാണ് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈക്കുകൾ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്. ബൂത്തുകളിൽ 200 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. ഈ തീരുമാനം ഫലപ്രദമായി നടപ്പാക്കണം.
ഇതിലൂടെയേ എതിർപ്രചരണങ്ങളെ പ്രതിരോധിക്കാനാവൂവെന്നും നിർദ്ദേശത്തിൽ പറയുന്നു. നവമാധ്യമരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ ഇപ്പോൾ വലിയ പോരായ്മയുണ്ടെന്നാണ് പാർട്ടി നിരീക്ഷണം. സർക്കാരിന്റെ വികസന നേട്ടം എല്ലാ വീടുകളിലുമെത്തിക്കണം. ഇതിനായി പിആർഡിയുമായി സഹകരിച്ച് പദ്ധതി തയാറാക്കണം. സർക്കാരിന്റെ പ്രവർത്തനം തെറ്റായി എത്തിക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ വലതുപക്ഷ മാധ്യമങ്ങൾ മത്സരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് വിപുലമായ പ്രചരണ സംവിധാനം.
പ്രചരണ വാചകങ്ങൾ പോലും ഇത്തരം സംവിധാനങ്ങളാണ് നൽകുന്നത്. ഓരോ വകുപ്പിന് നേരെയും ഉയർന്നു വരുന്ന ആരോപണങ്ങൾ അതാത് ഘട്ടങ്ങളിൽ പ്രതിരോധിക്കണം. മന്ത്രി ഓഫീസുകളുടെ ഏകോപനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയ്യെടുക്കണം. പിആർഡി സംവിധാനം ഏറെ മെച്ചപ്പെടുത്തണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി രേഖയിൽ പറയുന്നു.
സോഷ്യൽ മീഡിയ തന്ത്രങ്ങൾ തന്നെയാണ് പലപ്പോഴും പാർട്ടി സ്വികരിക്കുന്നത്. ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും’ എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകത്തിന് ശേഷം പുതിയ പരസ്യവാചകവുമായ ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നപരസ്യ ടാഗ് ലൈനും . ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ ഉപതലക്കെട്ടുകളും സോഷ്യൽ മീഡിയ അടക്കി ഭരിച്ചിരുന്നതും ഇതിന് ഉദാരണമാണ് .
Read Also : 09.10. 2023, 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ