റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ എത്തി, ദമ്പതികൾ ചെയ്തത്… ഗുരുതര പരിക്ക്: വീഡിയോ

റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ ജീവൻ നഷ്ടമാകാതെ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ടതോടെ താഴേക്ക് ചാടുകയായിരുന്നു. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. (Couple seriously injured when train unexpectedly arrives while taking photos from top of rail bridge: Video)

രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവരാണ് അപകടത്തിലായത്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. ഹെറിറ്റേജ് ബ്രിഡ്ജിൽ നിന്നും ട്രെയിൻ വരുന്നത് കണ്ട് 90 അടി താഴ്ച്ചയിലേക്ക് ചാടുകയായിരുന്നു ഇരുവരും.

ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ നിവാസികളാണ് രാഹുൽ മേവാഡയും ജാൻവിയും. ബൈക്കിലാണ് ഇവർ യാത്ര നടത്തിയത്. യാത്രയിൽ, ഈ പൈതൃകപ്പട്ടികയില്‍ പാലത്തിൽ വച്ച് കുറച്ച് ഫോട്ടോയെടുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ട്രെയിൻ വന്നതോടെ പരിഭ്രാന്തരായി ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഇരുവർക്കും സാരമായിത്തന്നെ പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ രാഹുലിനെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റി.

വീഡിയോയിൽ ഇരുവരും ട്രാക്കിൽ നിൽക്കുന്നതും ട്രെയിൻ വരുമ്പോൾ ഭയന്ന് കൈകൾ കോർത്തുപിടിച്ച് താഴേക്ക് ചാടുന്നതും വ്യക്തമാണ്. ഇവർക്കൊപ്പം രാഹുലിൻ്റെ സഹോദരിയും ഭാര്യാസഹോദരനും ഉണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ഓടിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img