കൊല്ലത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ
കൊല്ലം കൊല്ലം ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴത്തിപ്പാറ സ്വദേശികളാണ് ഇവർ.
തലയിൽനിന്നു രക്തം വാർന്ന നിലയിൽ നിലത്ത് ചുമരിനോട് ചേർന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. തൂങ്ങിമരിച്ച നിലയിലായിരുന്നു റെജിയുടെ മൃതദേഹം കണ്ടെത്തിയത്.
വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികൾ പറയുന്നതനുസരിച്ച്, ഇരുവരും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം ഏരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Summary:
A tragic incident was reported from Kollam’s Erur where a couple was found dead in their home. The deceased were identified as Reji (56) and Prashobha (48), natives of Azhathippara. Prashobha’s body was found on the floor near a wall with head injuries and bleeding, while Reji was found hanging.