News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ആന തള്ളിയാൽപോലും പൊട്ടില്ല, നൊടിയിടയിൽ നാട്ടുകാരെ മൊത്തം അറിയിക്കും; വന്യമൃഗങ്ങളെ തുരത്താൻ രാജ്യത്തെ ആദ്യത്തെ ;സ്മാർട്ട് ഫെൻസിങ്’ കേരളത്തിൽ: വയനാട് സ്ഥാപിക്കുന്ന ഈ വേലി ചില്ലറക്കാരനല്ല !

ആന തള്ളിയാൽപോലും പൊട്ടില്ല, നൊടിയിടയിൽ നാട്ടുകാരെ മൊത്തം അറിയിക്കും; വന്യമൃഗങ്ങളെ തുരത്താൻ രാജ്യത്തെ ആദ്യത്തെ ;സ്മാർട്ട് ഫെൻസിങ്’ കേരളത്തിൽ: വയനാട് സ്ഥാപിക്കുന്ന ഈ വേലി ചില്ലറക്കാരനല്ല !
June 15, 2024

വന്യ മൃഗങ്ങൾ കാടിറങ്ങുന്ന സംഭവങ്ങൾ അടുത്തിടെ കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. കാടിനുള്ളിൽ തീറ്റയും വെള്ളവും കുറയുന്നതോടെയാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ജീവനും സ്വത്തിനും ഉൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ഇവ മനുഷ്യർക്ക് സൃഷ്ടിക്കുന്നത്.

സോളാർ വേലി ഉൾപ്പെടെയുള്ള പ്രതിരോധങ്ങൾ എല്ലാം തകർത്തെറിഞ്ഞ് കാട്ടാനങ്ങളും പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാർട്ട് ഫെൻസിംഗ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കേരളം. (Country’s first ‘Smart Fencing’ to drive away wild animals in Kerala)

ആർട്ടിഫിഷ്യൽ ഇന്ത്യൻ സഹായത്തോടെയാണ് സ്മാർട്ട് ഫെൻസിങ് നിർമ്മിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വയനാട്ടിലാണ് ഇത് ആദ്യമായി സ്ഥാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സാങ്കേതികവിദ്യയുടെ സഹായത്തോടെ വേലി സ്ഥാപിക്കുന്നത്.

വയനാട് പുൽപ്പള്ളി ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനത്തിന്റെ അതിർത്തിയിലാണ് വേലി സ്ഥാപിക്കുന്നത്.

12 അടിയോളം ഉയരത്തിൽ സ്ഥാപിക്കുന്ന സ്മാർട്ട് ഫിൻസിങ് നിരവധി പ്രത്യേകതകൾ ഉള്ളതാണ്. എറണാകുളത്ത് പ്രവർത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ് സ്മാർട്ട് ഫെൻസ് നിർമ്മിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ കൺസൾട്ട് ഉണ്ടായിരുന്ന പാലക്കാട് സ്വദേശി പാറക്കൽ മോഹൻ മേനോൻ ആണ് കമ്പനിയുടെ സിഇഒ. ഇദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയാണ് എഐ സ്മാർട്ട് ഫെൻസിങ്.

എഴുപത് മീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന സ്മാർട്ട് പെൻസിംഗ് നിരവധി പ്രത്യേകതകൾ ഉള്ളതാണ്:

ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെൽറ്റുകളും വലിയ സ്റ്റീൽ തൂണുകളും സ്പ്രിംഗും ഉപയോഗിച്ച് ആണ് ഫെൻസിങ് നിർമ്മിക്കുന്നത്.

ബെൽറ്റുകൾ നെടുകയും കുറുകെയും പാകി അതിന്റെ അറ്റം സ്പ്രിങ്ങുമായി ബന്ധിപ്പിച്ചിട്ടാണ് സ്റ്റിൽ തൂണിൽ ഘടിപ്പിക്കുക.

ഇലാസ്റ്റികത ഉള്ള വേലിയായതിനാൽ മൃഗങ്ങൾ തള്ളിയാൽ പോലും വേലി തകരുകയോ പൊട്ടുകയോ ചെയ്യില്ല.

നാലു ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ബെൽറ്റിലും തൂണിലും എല്ലാം സോളാർ വൈദ്യുതി കടത്തിവിടുന്നു.

മൃഗങ്ങൾ ഇതിൽ സ്പർശിക്കുമ്പോൾ ഷോക്കേൽക്കും.

അത്യാധുനിക 4 കെ ക്ലാരിറ്റിയുള്ള എഐ ക്യാമറകളാണ് സ്ഥാപിക്കുക.

വന്യമൃഗങ്ങൾ വേലിയുടെ 100 മീറ്റർ അകലെ എത്തുമ്പോൾ പ്രവർത്തിച്ചു തുടങ്ങുന്ന എഐ സംവിധാനം മൃഗസാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷൻ, ആർ ആർ ടി യൂണിറ്റ്, വനം വകുപ്പിന്റെ ഉന്നത ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ വിവരം അറിയിക്കും.

ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ലൈവ് ആയി അയയ്ക്കുന്ന സംവിധാനം അപായ മുന്നറിയിപ്പായി അലാം ലൈറ്റുകൾ എന്നിവയും പ്രവർത്തിപ്പിക്കും.

ഇതിന് പുറമേ വനാതിർത്തിയിലൂടെ ആ സമയം പോകുന്ന യാത്രക്കാർക്കും സമീപവാസികൾക്കും ജാഗ്രത നിർദ്ദേശവും നൽകും.

ഇത്തരം വിവരങ്ങൾ എല്ലാം ഇരുകത്തെ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിൽ സ്ഥാപിക്കുന്ന സെൻട്രൽ കൺട്രോൾ യൂണിറ്റിലും ലഭ്യമാകും.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]