web analytics

സൗന്ദര്യ ശസ്ത്രക്രിയ ചെയ്തവര്‍ പാസ്പോർട്ട്‌ പുതുക്കണം; നിർദേശം നൽകി അധികൃതര്‍

സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയമായ വ്യക്തികൾ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാനായാണ് പുതിയ തീരുമാനം.(Cosmetic surgery Peoples update Photo in Passport)

സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ നിർദേശം പുറപ്പെടുവിച്ചത്. പാസ്പോർട്ട് ലഭിച്ചതിന് ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണ് അധികൃതർ അറിയിച്ചത്.ഇങ്ങനെയുള്ളവർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ പതിപ്പിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു.

മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നൽകേണ്ടത്. നേരത്തെ എമിഗ്രേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തിൽ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിർത്തേണ്ടി വന്നതിനാൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു. കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതർ പറഞ്ഞു. 2024 വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Read Also: രേണുകാസ്വാമി വധക്കേസ്: കന്നഡ സൂപ്പർ സ്റ്റാർ ദർശന് പിന്നാലെ നടി പവിത്ര ​ഗൗഡയും കസ്റ്റഡിയിൽ

Read Also: മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം; നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും

Read Also: ബോംബ് ആയാലും ശരി മയക്കുമരുന്ന് ആയാലും ശരി എന്തും മണത്തു കണ്ടെത്തും; ക്രിമിനലുകളുടെ പേടി സ്വപ്നമായി ജാമി, മിസ്റ്റി, ബീഗിൾ, ബെർട്ടി,മാർലി,അർജുൻ,ടിൽഡ; എറണാകുളത്തെ ഡോഗ് സ്ക്വാഡ് എന്തിനും റെഡിയാണ്

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

Related Articles

Popular Categories

spot_imgspot_img