web analytics

വിൽക്കാനുള്ള കൂപ്പർ നിസാരനല്ല; ഡീസൽ ടാങ്കിൽ സ്വർണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ചതിന് പിടിയിലായ കാർ; എട്ടുലക്ഷത്തിന് കിട്ടുമെന്നറിഞ്ഞതോടെ വാഹനപ്രേമികൾ ഒഴുകിയെത്തി; കൊച്ചിയിൽ നടക്കാനിരുന്ന ലേലം മാറ്റി

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ എട്ടുലക്ഷത്തിന്റെ മിനി കൂപ്പർ ആഡംബരകാർ ലേലം മാറ്റിവച്ചു. എട്ട് ലക്ഷം അടിസ്ഥാന വില നിശ്ചയിച്ച് കസ്റ്റംസ് മിനി കൂപ്പർ ലേലം ചെയ്യുന്നെന്ന് പ്രചരിപ്പിച്ച വാർത്തകത്തകളെ തുടർന്ന് വെല്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് യാർഡിലേക്ക് ഒരാഴ്ചയിലേറെയായി കൂപ്പർ പ്രേമികളുടെ ഒഴുക്കായിരുന്നു. കുടുംബസമേതം വന്നവരും കുറവല്ല. പ്രതികരണം കണ്ട് കസ്റ്റംസും ഞെട്ടി. വിൽക്കാനുള്ള കൂപ്പർ നിസാരനല്ല. ഡീസൽ ടാങ്കിൽ സ്വർണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ചതിന് പിടിയിലായതാണ്. സ്വർണം കസ്റ്റംസ് കണ്ടുകെട്ടി. കൂപ്പർ ഉടമ ഉപേക്ഷിച്ചു. നികുതിവെട്ടിപ്പ് കേസിൽ കസ്റ്റംസിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് കണ്ടുകെട്ടിയവയാണ് സ്വിഫ്റ്റുകൾ.

2013 മോഡലാണ് മിനി കൂപ്പർ. ഇതിനു പുറമെ, രണ്ട് മാരുതി സ്വിഫ്റ്റുകളും തുറമുഖത്ത് നിന്ന് ക്‌ളിയർ ചെയ്യാത്ത ബാഗേജുകളും എയർപോർട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ വസ്തുക്കളുമാണ് ലേലത്തിനുണ്ടായിരുന്നത്. കൊച്ചി കസ്റ്റംസിന്റെ കാർ ലേലമാണ് വാഹനപ്രേമികളെ ആകർഷിച്ചത്. അര കോടിയിലേറെ രൂപ വിലവരുന്ന ചെറു ആഡംബര കാറാണ് മിനി കൂപ്പർ. ബ്രിട്ടീഷ് പാരമ്പര്യമുള്ള കമ്പനിയുടെ ഇപ്പോഴത്തെ ഉടമകൾ ജർമ്മൻ ബി.എം. ഡബ്‌ളിയുവാണ്.

കാറുകൾക്കൊന്നിനും ആർ.സി.ബുക്കും മറ്റ് പേപ്പറുകളുമില്ല. ലേലം കൊള്ളുന്നവർക്ക് ചേസിസ്, എൻജിൻ നമ്പറുകൾ രേഖപ്പെടുത്തി കസ്റ്റംസ് നൽകുന്ന ഡെലിവറി നോട്ടാണ് അടിസ്ഥാനരേഖ. ഇത് ഉപയോഗിച്ച് നികുതി അടച്ച് പുതിയ രജിസ്‌ട്രേഷൻ എടുക്കാം.

യഥാർത്ഥത്തിൽ മിനി കൂപ്പറിന്റെ അടിസ്ഥാനവില കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ലേലവ്യവസ്ഥകൾ പ്രകാരം വില സൂചിപ്പിക്കില്ല. കസ്റ്റംസ് മൂല്യനിർണയം രഹസ്യവുമാണ്. ഏതോ കുബുദ്ധികളാണ് എട്ട് ലക്ഷം എന്ന വില പ്രചരിപ്പിച്ചത്. ലേലം മാറ്റാൻ തീരുമാനിച്ചത് കസ്റ്റംസിന്റെ ലേല കമ്മിറ്റിയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ്കാരണം.

പുതിയ ലേലം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഉണ്ടായേക്കും. www.mstcecommerce.com എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെയാണ് ഇ-ലേലം നടത്തുക. ലേലത്തിന് രജിസ്റ്റർ ചെയ്യാൻ ആറായിരം രൂപയോളം ചെലവുവരും.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img