ജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. ലഭ്യമാകുന്ന വസ്തുക്കളൊക്കെ വെച്ച് ജ്യൂസ് ഉണ്ടാക്കാറുണ്ട്. അനാവശ്യ ചേരുവകൾ ഉപയോഗിക്കാതെയുള്ള ജ്യൂസുകളിൽ ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ന് എളുപ്പത്തിൽ വെന്ത മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ.
ചേരുവകൾ
മുന്തിരി – 1 കിലോഗ്രാം (ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി)
ഏലയ്ക്ക – 3 എണ്ണം
ഗ്രാമ്പു – 4
കറുവപ്പട്ട –ചെറിയ ഒരു കഷ്ണം
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുന്തിരി ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ മുക്കി വയ്ക്കുക. തുടര്‍ന്ന് ഇത് നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനിൽ നിറയെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയില്‍നിന്ന് തൊലി വിട്ടുവരുന്നത് കാണാം. പൂര്‍ണമായി തൊലി വിട്ടുവന്നു കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് തൊലി മാറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. അധികം വെള്ളം ചേർക്കാതെ അരിച്ച് ഫ്രഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് അതിഥികൾ വരുമ്പോൾ നൽകാം.
Read Also:ചോറിനൊരു ചമ്മന്തി ആയാലോ