വന്ധ്യത ചികിത്സക്കെത്തിയവരുടെ പണം തട്ടി
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികളെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ ഫെർട്ടിലിറ്റി ക്ലിനിക്കിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
2.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
കൃത്രിമ ബീജ സങ്കലനം വഴി കുട്ടികളുണ്ടാകാൻ സഹായിക്കുന്ന ചികിത്സ നടത്താമെന്നും ഇത് 100 ശതമാനം വിജയമായിരിക്കുമെന്നും വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റി കമ്പളിപ്പിച്ചുവെന്നാണ് ദമ്പതികളുടെ പരാതി.
എറണാകുളത്ത് പ്രവർത്തിക്കുന്ന ബ്രൗൺ ഹാൾ ഇൻറർനാഷണൽ, ഇന്ത്യ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
ഇവർ വന്ധ്യത ചികിത്സക്ക് എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് 100 ശതമാനം വിജയം വാഗ്ദാനം ചെയ്യുകയും അഡ്വാൻസായി 1000 രൂപ പരാതിക്കാരിൽ നിന്ന് കൈപ്പറ്റുകയും ചെയ്തിരുന്നു. തുടർന്ന് 2.40 ലക്ഷം രൂപ ഫീസ് ഇനത്തിൽ ദമ്പതിമാരിൽ നിന്നു വാങ്ങിച്ചു.
എന്നാൽ പണം മുഴുവൻ വാങ്ങിയ ശേഷം ഐവിഎഫ് വിജയിക്കുമോ എന്നു ഉറപ്പു പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനക്കായി 40,000 രൂപ അധികമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും ഇവർക്ക് നൽകി.
പിന്നീടാണ് ഇവർ വെറും മാർക്കറ്റിങ് ഏജന്റുമാർ മാത്രമാണെന്നും ഇവരുടെ വാഗ്ദാനത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതിക്കാരിക്ക് ബോധ്യപ്പെട്ടത്.
ഇതോടെ വാങ്ങിയ തുക തിരിച്ചു നൽകണമെന്നു ആവശ്യപ്പെട്ട് എതിർകക്ഷിയെ സമീപിച്ചുവെങ്കിലും അത് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വാഗ്ദാനം ചെയ്ത സേവനം നൽകിയില്ല എന്നു മാത്രമല്ല 100 ശതമാനം വിജയം വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിനാൽ സാമ്പത്തിക നഷ്ടവും മനഃക്ലേശവും പരാതിക്കാരിക്കുണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യ രംഗത്തെ അനാരോഗ്യകരവും അധാർമികവുമായ വ്യാപാര രീതിയാണിത്.
ഇത്തരം ചൂഷണങ്ങളിൽ നിന്നു ഉപഭോക്താക്കളെ സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ചികിത്സക്കായി പരാതിക്കാരി നൽകിയ 2.40 ലക്ഷം രൂപ എതിർകക്ഷി തിരിച്ചു നൽകണം, കൂടാതെ കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 25,000 രൂപയും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും എതിർകക്ഷിയോട് കോടതി ഉത്തരവിട്ടു.
16,500 രൂപ വിലയുള്ള സാരിയുടെ നിറം മങ്ങി; ഡിസൈൻസ് സ്ഥാപനത്തിനെതിരെ 36,500 രൂപ പിഴ
കൊച്ചി: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങിയതിനെ തുടർന്ന് ഡിസൈന്‍സ് സ്ഥാപനത്തിനെതിരെ പിഴയിട്ടു.
എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് സമര്‍പ്പിച്ച പരാതിയിൽ ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സിനെതിരെയാണ് നടപടി.
സംഭവത്തിൽ പരാതിപെട്ടപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിര്‍കക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ചൂണ്ടിക്കാട്ടി.
ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമായി 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരന്‍ ഈ സ്ഥാപനത്തിൽ നിന്നും വാങ്ങിയത്.
മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍ കക്ഷി വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാൽ അതില്‍ 16,500 രൂപ വിലയുള്ള സാരി അടുത്തെങ്കിലും ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി.
വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാല്‍ തന്നെ പരാതിക്കാരനും ഭാര്യയ്ക്കും ഇത് ഏറെ വിഷമമുണ്ടാക്കി.
ഇമെയില്‍ വഴിയും വക്കീല്‍ നോട്ടീസ് അയച്ചും സാരിയുടെ ന്യൂനത എതിര്‍കക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഒന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്നു പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Summary: Ernakulam District Consumer Disputes Redressal Commission has ordered a fertility clinic to pay ₹2.66 lakh as compensation for cheating a couple who sought infertility treatment.









