ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ തമ്മിലുള്ള ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതികള്‍ ഉയരുന്നത് ദുഃഖകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എന്‍.കെ. സിംങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. Consensual extramarital sex cannot be considered rape, says Supreme Court
മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിനെ സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്ന വ്യക്തിക്കെതിരെ വനിത എസ് ജാദവ് നല്‍കിയ പരാതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
2008-ലാണ്വി ധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് . തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് ഖരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വനിതയുടെ പരാതി.
ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകല്‍ പരാതി നല്‍കിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നല്‍കിയത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന് പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നു കോടതി നിരീക്ഷിച്ചു.