മുംബൈ: മധ്യപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം, എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസികൾക്ക് 27 ശതമാനം സംവരണം, എന്നിങ്ങനെ 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയിൽ കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ പ്രായമായവർക്ക് പെൻഷൻ, സൗജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ എന്നിവയും കോൺഗ്രസ് വാഗ്ദാനം ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, നേതാക്കളായ ദിഗ് വിജയ് സിംഗ്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍. മധ്യപ്രദേശിൽ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. കമൽ നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകൻ ജയവർധൻ സിങിനെ രാഘിഗഠ് സീറ്റിൽ നിന്ന് മത്സരിക്കും. മുൻ രാജ്യസഭാംഗം വിജയ് ലക്ഷ്മി സാധോ മഹേശ്വരർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ജനവിധി തേടും. മുൻ ക്യാബിനറ്റ് മന്ത്രി ജിതു പട്‌വാരി, റാവു അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ജനറൽ കാറ്റഗറിയിൽ നിന്ന് 47 പേരെയും ഒബിസി വിഭാഗക്കാർ 39, 30 പട്ടിക വർഗക്കാർ, 22 പട്ടിക ജാതിക്കാർ, 1 മുസ്ലിം, 19 സ്ത്രീകൾ എന്നിങ്ങനെയാണ് മധ്യപ്രദേശിലെ കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക.