പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് ‘ശിവലിംഗത്തിൽ തേൾ’ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ സുപ്രീംകോടതിയിൽ.Congress leader Shashi Tharoor wants the defamation case to be quashed
അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.ശശി തരൂരിന്റെ ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
തരൂരും മാനനഷ്‌ടക്കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറും വിചാരണക്കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. 2018ൽ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്..
തരൂരിൻ്റെ ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് തരൂരിൻ്റെ അഭിഭാഷകന് ഉറപ്പു നൽകി.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
നരേന്ദ്ര മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണെന്ന പരാമർശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് മാനനഷ്ടക്കേസ് നൽകിയത്. 2018 നവംബറിൽ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആയിരുന്നു തരൂരിൻ്റെ വിവാദ പ്രസ്താവന.
‘ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കൽ ഒരു ആർഎസ്എസ്. നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല.
അതേസമയം, ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല’ – ഇതായിരുന്നു തരൂരിന്റെ പ്രസ്താവന
ഓഗസ്റ്റ് 9ന് ഡൽഹി ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാവിൻ്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
തരൂരിൻ്റെ പരാമർശം മോദിയെയും ബിജെപിയേയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
പദവിയിൽ ഇരിക്കുന്ന പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശം അദ്ദേഹത്തിനെ അപമാനിക്കുന്നതും നിന്ദ്യവുമാണ് എന്നായിരുന്നു ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ടയുടെ വിധി. അത് പാർട്ടിയുടെയും നേതാക്കളുടേയും പ്രവർത്തകരുടേയും പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.