ഇ പിയുടെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട്കോൺഗ്രസ് നേതാവ്; ഇതാണോ പ്രതിപക്ഷ നേതാവ് പറഞ്ഞ ആ തെളിവ്

തിരുവനന്തപുരം: ഇ പിയുടെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട്കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന വി ഡി സതീശന്റെ ആരോപണം തള്ളി ഇ പിയും രാജീവ് ചന്ദ്രശേഖറും രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല ചിത്രം പുറത്തുവിട്ടത്. ബിജെപി നേതാവ് രാജീവ്‌ ചന്ദ്രശേഖറുമായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇത്.

ഇ പി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നിരുന്നു. ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെങ്കിൽ ആരോപിക്കുന്നവർ തെളിയിക്കട്ടെ. കോൺഗ്രസിന് വികസനത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെയും കോൺഗ്രസിന്റെയും സ്ട്രാറ്റജിയാണ് ഇത് 2014 ൽ കേട്ടുതുടങ്ങിയ നുണ 2024 വരെ നീളുന്നു. നുണയല്ലാതെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് ഒന്നും പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയിൽ മറുപടിയുമായി ഇ.പിയും രംഗത്തുവന്നു. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ എൻഡിഎ സ്ഥാനാർത്ഥിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ബന്ധം തെളിയിച്ചാൽ വി.ഡി സതീശന് എല്ലാം എഴുതി തരാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. നേരത്തേ ഇവർ തമ്മിൽ അന്തർധാരയായിരുന്നു, ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണ്. ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശൻ പറഞ്ഞു. പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശൻ പറഞ്ഞു.അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്നേഹമെന്ന് സതീശൻ ചോദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

Related Articles

Popular Categories

spot_imgspot_img