കെ ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി.ജലീൽ മാസങ്ങളായി മണ്ഡലത്തിൽ ഇല്ലെന്ന പരാതിയുമായി കോൺ​ഗ്രസ് നേതാവ്.

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് നൽകിയ കത്തിലാണ് എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന് പറയുന്നത്.

കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ ഇ.പി.രാജീവാണ് നിയമസഭാ സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്.

പൊലീസിന്റെ സഹായത്തോടെ കെ ടി ജലീലിനെ കണ്ടെത്തി നൽകണമെന്നാണ് കോൺ​ഗ്രസ് നേതാവിന്റെ ആവശ്യം.

എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ലെന്നും ഇ പി രാജീവ് കത്തിൽ പറയുന്നു.

വിദേശ ടൂറുകൾക്കും യുഡിഎഫിനെയും ലീഗിനെയും വിമർശിക്കാനും പിണറായിക്ക് സ്‌തുതി പാടാനും മാത്രമാണ് കെ ടി ജലീൽ സമയം കണ്ടെത്തുന്നത് എന്നാണ് കത്തിൽ പറയുന്നത്.

കത്തിന്റെ പൂർണ രൂപം:

‘ഞാൻ അടങ്ങുന്ന തവനൂർ നിയോജകമണ്ഡലത്തിന്റെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ. കെ.ടി.ജലീൽ ആണ്.

ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതൽ അഞ്ചു വർഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്.

എന്നാൽ മാസങ്ങളായി കെ.ടി.ജലീൽ എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളിൽ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായിരിക്കുന്നു.

അദ്ദേഹത്തെ കാണാതെ പോയതാണെങ്കിൽ ബഹുമാനപ്പെട്ട സ്‌പീക്കർ ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ മണ്ഡലത്തിലേക്ക് തിരിച്ചു എത്തിക്കാൻ അഭ്യർഥിക്കുന്നു.

ഇതോടൊപ്പം നിലവിൽ നിയോജകമണ്ഡലത്തിൽ അടിയന്തരമായി ചെയ്യേണ്ട നിരവധി കാര്യങ്ങൾക്ക് എംഎൽഎ നേതൃത്വം നൽകേണ്ടതുണ്ട്.

അതിൽ ഒന്നാമതായി നാടു മുഴുവൻ ജലനിധി പൈപ്പ് വിതരണത്തിന്റെ കുഴികൾ കുഴിച്ച്, റോഡ് മുഴുവൻ കിലോമീറ്റർ നീളുന്ന തോടുകളാണ്.

സംസ്ഥാനപാത മുതൽ ചെറിയ റോഡുകൾ അടക്കം ഈ സ്ഥിതിയാണ്. ബൈക്കിൽ പോകുന്നവരും കാൽനട യാത്രക്കാരും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും ജീവനോടെ കാണാം എന്ന് വീട്ടുകാരോട് യാത്ര ചോദിച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.

എംഎൽഎ എന്തെങ്കിലും ചെയ്യും എന്ന് കാത്തിരുന്നിട്ട് കുഴി വലുതായി കുളം ആകുന്നതല്ലാതെ പരിഹരിക്കാനുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതായി നേരിട്ടോ മറ്റെന്തെങ്കിലും മാധ്യമങ്ങൾ മുഖാന്തിരമോ ഒരു അറിവും ലഭിച്ചിട്ടില്ല.

വിദേശ ടൂറുകൾക്കും യുഡിഎഫിനെയും ലീഗിനെയും വിമർശിക്കാനും പിണറായിക്ക് സ്‌തുതി പാടാനും മാത്രം സമയം കണ്ടെത്തുന്നു എന്നല്ലാതെ എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ല.

ആയതിനാൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്‌പീക്കർ ഇടപെട്ട് ഞങ്ങളുടെ മണ്ഡലത്തിൽ നിന്നും മാഞ്ഞുപോയ എംഎൽഎയെ തിരിച്ച് തവനൂർ മണ്ഡലത്തിലേക്ക് എത്തിക്കാൻ മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവിൽ നിന്ന് എംഎൽഎയുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാൽ അദ്ദേഹം കൈപ്പറ്റിയ തുക ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും അഭ്യർഥിക്കുന്നു.

ഇപ്പോൾ ചർച്ച ആയിരിക്കുന്ന എടപ്പാൾ ബസ് സ്റ്റാൻഡിന്റെ ആവശ്യത്തെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വട്ടംകുളം പഞ്ചായത്ത് മാത്രമാണ്.

വളർന്നുവരുന്ന എടപ്പാൾ നഗരത്തിന് ഒരു ബസ് സ്റ്റാൻഡ് നിർമിക്കാൻ ഒരുപാട് പരിമിതികൾ പഞ്ചായത്തിന് ഉണ്ട്.

തവനൂർ മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്നുള്ള നിലയ്ക്ക് ജലീൽ എംഎൽഎ ഈ പദ്ധതിക്ക് മുൻകൈയെടുത്ത് നടപ്പിൽ വരുത്തേണ്ടതാണ്.

എന്നാൽ തിരിഞ്ഞു പോലും നോക്കാതെ അദ്ദേഹം ഈ വിഷയം അവഗണിച്ചിരിക്കുകയാണ്.

വർധിച്ചു വരുന്ന കേസുകൾ കാരണം പൊന്നാനി ചങ്ങരംകുളം പൊലീസിന് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മണ്ഡല പരിധിയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒരുങ്ങി നിൽക്കുന്നു. ഒരു സർക്കാർ ഉത്തരവ് പോലും വ്യക്തമായി ഈ വിഷയത്തിൽ വന്നിട്ടില്ല. ഇവിടെയും എംഎൽഎയെ കണ്ടിട്ടില്ല. എംഎൽഎ മിണ്ടുന്നില്ല.

തവനൂർ പഞ്ചായത്ത് അംഗങ്ങൾ തിരുനാവായ മേൽപാലത്തിന്റെ കല്ലിടലിന് മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നതായി കണ്ടതല്ലാതെ അതിന്റെ മേൽ മറ്റൊരു പ്രവർത്തിയും ഇതുവരെ നടന്നിട്ടില്ല.

ഈ പാലത്തെ മറ്റൊരു ചമ്രവട്ടം പാലം ആക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഇവിടെയും എംഎൽഎയുടെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട വിഷയമാണ്.

ഇവിടെയും എംഎൽഎ ഇല്ല. ഇത്തരത്തിൽ ഒരു നാടിനു വേണ്ട നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ് ഒരു എംഎൽഎയുടെ പ്രധാന ചുമതല. എന്നാൽ മാസങ്ങളായി എംഎൽഎ മണ്ഡലത്തിൽ ഇല്ല

English Summary :

Congress leader alleges that Thavanur MLA K.T. Jaleel has been absent from the constituency for several months.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

Related Articles

Popular Categories

spot_imgspot_img