ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസിന് ഇക്കുറി 100 അംഗങ്ങൾ. മഹാരാഷ്ട്രയിലെ സാംഗ്‍ലി മണ്ഡലത്തിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയതോടെയാണ് കോൺഗ്രസിന് 100 എംപിമാർ തികഞ്ഞത്.Congress has 100 MPs this time Vishal Patil is back
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം കാഴ്ചവച്ചത്. വിശാലിന്റെ കൂടെ പിന്തുണ ലഭിച്ചതോടെ ലോക്സഭയിൽ കോൺഗ്രസ് അംഗബലം 100 ആയി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന് 99 മണ്ഡലങ്ങളിൽ വിജയിക്കാനായിരുന്നു. വിശാൽ പാട്ടീൽ കൂടി പാർട്ടിയിലേക്കെത്തിയതോടെ ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 100 തികയും.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്തദാദ പാട്ടീലിന്റെ കൊച്ചുമകനാണ് വിശാൽ പാട്ടീൽ. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ധാരണപ്രകാരം സാംഗ്‍ലി സീറ്റ് ശിവേസനയ്ക്ക് കൈമാറിയതോടെയാണ് വിശാൽ സ്വതന്ത്രനായി മത്സരിച്ചത്.
ഫലം വന്നപ്പോൾ വിശാൽ വിജയിക്കുകയും ചെയ്തു. വിശാൽ പാട്ടീൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ സന്ദർശിച്ചു പിന്തുണ അറിയിക്കുകയായിരുന്നു. വിശാൽ പാട്ടീലിനെ സ്വാഗതം ചെയ്ത് മല്ലികാർജുൻ ഖർഗെ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.