web analytics

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാർ എന്ന ചർച്ച കോൺഗ്രസിൽ ശക്തമായി. ഇതോടൊപ്പം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകളും അണിയറ നീക്കങ്ങളും സജീവമാകുന്നു.

മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കണമെന്ന പൊതുവികാരം കോൺഗ്രസിൽ ശക്തമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ ഐ ഗ്രൂപ്പുകൾ വിമർശനവുമായി രംഗത്തെത്തി. എന്നാൽ, അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ യുഡിഎഫ് 90-ലധികം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉയർന്നത്. വി ഡി സതീശനെ പരോക്ഷമായി പിന്തുണച്ച ഷിയാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും കെ സുധാകരനും വ്യത്യസ്ത നിലപാടുകൾ പങ്കുവച്ചു.

കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇതേസമയം, ഫലത്തെക്കുറിച്ച് ആശങ്കയില്ലെന്നും പാർട്ടി നേതൃത്വം ചേർന്ന് തീരുമാനമെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ചർച്ചകൾ ശക്തമാകുന്നതിനിടെ, തർക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. എംഎൽഎമാരുടെയും എഐസിസിയുടെയും പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ അണിയറയിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

English Summary

Internal discussions and disagreements have intensified within Congress over the Chief Minister post if UDF wins the Kerala elections. Leaders have begun behind-the-scenes moves to secure support.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

Related Articles

Popular Categories

spot_imgspot_img