News4media TOP NEWS
40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി ! തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

കാൽവഴുതിയപ്പോൾ പിടിച്ചതു വൈദ്യുതിത്തൂണിൽ; കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർഥിക്കും ഷോക്കേറ്റു; രക്ഷകനായത് പത്തു വയസുകാരൻ; മുഹമ്മദ് സിദാന് അഭിനന്ദന പ്രവാഹം

കാൽവഴുതിയപ്പോൾ പിടിച്ചതു വൈദ്യുതിത്തൂണിൽ; കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർഥിക്കും ഷോക്കേറ്റു; രക്ഷകനായത് പത്തു വയസുകാരൻ; മുഹമ്മദ് സിദാന് അഭിനന്ദന പ്രവാഹം
December 20, 2024

പാലക്കാട്: അവസരോചിതമായ ഇടപെടലിലൂടെ സഹപാഠി ഉൾപ്പെടെ രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് അഭിനന്ദനപ്രവാഹം. കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകൻ മുഹമ്മദ് സിദാനാണ് രണ്ട് കുട്ടികളുടെ ജീവനുകൾ രക്ഷിച്ചത്.

കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് സിദാൻ. വൈ​​ദ്യുത തൂണിലെ ഫ്യൂസ് കാരിയറിൽ നിന്നും ഷോക്കേറ്റ മുഹമ്മദ് റാജിഹ്, ഷഹജാസ് എന്നിവർക്കാണ് പത്തുവയസുകാരനായ സിദാൻ രക്ഷകനായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ക്രിസ്മസ്പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു മു​ഹമ്മദ് സിദാൻ.

ഈ സമയത്ത് സിദാന്റെ കൂട്ടുകാരൻ മുഹമ്മദ് റാജിഹ് പ്ലാസ്റ്റിക് ബോട്ടിൽ തട്ടിക്കളിക്കുകയായിരുന്നു. ഇതിനിടെ ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്കു വീഴുകയായിരുന്നു. കുപ്പി എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ.

വെപ്രാളത്തിനിടെ ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈകുടുങ്ങുകയും ചെയ്തു. പിന്നീട് കൈ വലിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു. താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ മറ്റൊരു ഷഹജാസിനും ഷോക്കേൽക്കുകയായിരുന്നു.

ഒട്ടും സമയം പാഴാക്കാതെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനൽകി.

അക്കര വീട്ടിൽ സലീമിന്റെയും ഹസനത്തിന്റെയും മകനാണു പരുക്കേറ്റ മുഹമ്മദ് റാജിഹ്, പൂവ്വത്തുംപറമ്പൻ യൂസഫിന്റെയും ജുസൈലയുടെയും മകനാണ് ഏഴാം ക്ലാസുകാരനായ ഷഹജാസ്.

സിദാൻ അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ രണ്ടു പേർക്കും വലിയ അപകടം സംഭവിക്കുമായിരുന്നു. വീട്ടിൽ നേരത്തെ ഉണ്ടായ അപകടത്തിൽ നിന്നാണ് ഷോക്കേറ്റാൽ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാൻ പറയുന്നു.

സംഭവം പുറത്തറിഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സിദാനെ അഭിനന്ദിച്ച് രം​ഗത്തെത്തി. കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മനഃസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ്‌ സിദാനെ നേരിട്ട് ഫോണിൽ വിളിച്ചാണു മന്ത്രി അഭിനന്ദിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പ്രിൻസിപ്പൽ എം.പി.സാദിഖ്, പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, പിടിഎ പ്രസിഡന്റ് കെ.ടി.അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്.മനോജ്, സീനിയർ അധ്യാപകൻ പി.മനോജ്, കെ.മൊയ്തുട്ടി തുടങ്ങിയവർ സംസാരിച്ചു.

Related Articles
News4media
  • Kerala
  • Top News

40 രൂപയുടെ ഓട്ടത്തിന് ആവശ്യപ്പെട്ടത് ഇരട്ടി തുക: ഓട്ടോ ഡ്രൈവർക്ക് 4000 രൂപ പിഴ, ലൈസൻസും പോയി !

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സ...

News4media
  • Kerala
  • News
  • News4 Special

പ്രതിസ്ഥാനത്ത് 8 എംഎൽഎമാർ; എൽഡിഎഫ് 4, യുഡിഎഫ് 3, പിന്നെ പി.വി.അൻവറും

News4media
  • Kerala
  • News
  • News4 Special

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീ...

News4media
  • Kerala
  • News
  • News4 Special

മിച്ചമില്ല, ബാദ്ധ്യത കൂടുന്നു; അങ്കണവാടി കുട്ടികൾക്ക് അമൃതം പൊടി എങ്ങനെ കൊടുക്കും?

© Copyright News4media 2024. Designed and Developed by Horizon Digital