നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്
തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത മണ്ണാര്‍ക്കാട് എസ് ഐ അജാസുദിനെ സ്ഥലം മാറ്റി. ടൗണ്‍ നോര്‍ത്തിലേക്കാണ് സ്ഥലം മാറ്റിയത്. സംഘർഷവുമായി ബന്ധപ്പെട്ട് ചേര്‍പ്പ് സിഐ കെ.ഒ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.(conflict during D Zone; action against police officer)
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റി എന്ന് ആരോപിച്ചാണ് പ്രദീപിനെതിരെ നടപടിയെടുത്തത്. തൃശ്ശൂരില്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണം നിലനില്‍ക്കെയാണ് നടപടി. അതേസമയം നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.