കൊല്ലം ഓയൂരിൽ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെ ആർ പത്മകുമാർ , ഭാര്യ എം ആർ അനിതകുമാരി , മകൾ പി. അനുപമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന പത്മകുമാറിൻ്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാലുപേർ തട്ടിക്കൊണ്ട് പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. സംഘത്തിലെ നാലാമനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.നാലാമനാണ് തട്ടികൊണ്ട് പോകാൻ ഇവർക്ക് പ്രേരണ നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.എന്നാൽ പത്മകുമാർ ഇത് നിഷേധിക്കുന്നു . കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാർ പറഞ്ഞു.
പത്മകുമാറിൻ്റെ ഭാര്യയുടെ മുഖത്തെ കറുത്ത പാട് പോലും കുട്ടി മൊഴിയായി നൽകിയിരുന്നു. തട്ടികൊണ്ട് പോയ ദിവസം കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നതിനാൽ ഡോളോ നൽകിയെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. കുട്ടിയെ കൊണ്ടു വിടുന്ന ദിവസവും പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. കുട്ടിയെ കൊണ്ടുവിടാൻ വന്ന ദിവസം ലിങ്ക് റോഡിലെ ബിവറേജസിൻ്റെ പ്ലീമിയം കൗണ്ടറിൽ നിന്ന് ബിയർ വാങ്ങി.കൊല്ലത്ത് മദ്യം വാങ്ങാൻ എത്തിയെന്ന് തെളിയിക്കാനായിരുന്നു ഇത്. തിരികെ പോയത് കുണ്ടറ വഴി ചാത്തന്നൂരിലേക്കെന്നുമാണ് പത്മകുമാറിന്റെ മൊഴി.
Read Also : പൊന്നിന് പൊള്ളും വില ; പവന് 46760 രൂപ