സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം

നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ മോഷണം പോവുകയോ ചെയ്താലോ? സിം സ്വാപിംഗ് അഥവാ സിം ജാക്കിംഗ് എന്നറിയപ്പെടുന്ന അത്തരമൊരു സാഹചര്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.

സിം ഡ്യൂപ്ലിക്കേഷൻ/ക്ലോണിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്.

എന്നാൽ എന്താണ് സിം സ്വാപ്പിംഗ് എന്നും എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നും ഇപ്പോഴും പലർക്കുമറിയില്ല.

സിം സ്വാപ്പിം​ഗിലൂടെ OTP ആക്‌സസ് ഉൾപ്പെടെ നിങ്ങളുടെ എല്ലാ സിം-ലിങ്ക്ഡ് പ്രവർത്തനങ്ങളുടെയും നിയന്ത്രണം സ്‌കാമർമാർക്ക് ലഭിക്കുമെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

എന്താണ് സിം ഡ്യൂപ്ലിക്കേഷൻ/സിം സ്വാപ്പ് ?

സാമ്പത്തിക തട്ടിപ്പുരാനായ ആൾ മറ്റൊരു മാർഗത്തിലൂടെ നിങ്ങളുടെ സിം ഡ്യൂപ്ലിക്കേറ്റ് ചെയ്ത ഉപയോഗിക്കുന്ന രീതിയാണിത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് ഏന് ആദ്യ നോക്കാം.

ലണ്ടനിൽ പ്രശസ്ത സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ.

ആദ്യം ഫിഷിംഗ്, വിഷിംഗ്, സ്മിഷിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യ ഡാറ്റ ശേഖരിക്കും.

ചില സന്ദർഭങ്ങളിൽ തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിക്കുകയും പല തരത്തിൽ നിങ്ങളുടെ സിം കാർഡിന്റെ സ്വകാര്യ വിവരങ്ങൾ അറിയാൻ ശ്രമിക്കുകയും ചെയ്യും. (സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?)

ഉദാഹരണത്തിന് നിങ്ങളുടെ നിർജ്ജീവമാകുമെന്നോ- ഡീലിങ്ക് ചെയ്യപ്പെടുമെന്നോ പറഞ്ഞ് നിങ്ങളുടെ 6 അക്ക/20 അക്ക സീരിയൽ നമ്പർ പ്രിന്റ് ചെയ്‌തിരിക്കുന്ന ഐസിസിഐഡി ആവശ്യപ്പെടാം. ഓരോ സിം കാർഡിന്റെയും പിൻഭാഗത്ത് ഇതെഴുതിയിട്ടുമുണ്ടാകും.

യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:

ആവശ്യമുള്ള വിവരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സിം ഏതാണോ അവരെ, യഥാർത്ഥ സിം കാർഡ് നിർജ്ജീവമാക്കാൻ അവർ ആദ്യം ടെലികോം സേവന ദാതാക്കളോട് ആവശ്യപ്പെടും.

ഇതിനുശേഷം ഉപഭോക്താവെന്ന വ്യാജേന വ്യാജ ഐഡി പ്രൂഫുമായി അവർ മൊബൈൽ ഓപ്പറേറ്ററുടെ റീട്ടെയിൽ ഔട്ട്‌ലെറ്റിലെത്തി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുകയും ചെയ്യുന്നു.

ഈ പുതിയ സിം കാർഡിന്റെ സഹായത്തോടെ അവർക്ക് വൺ ടൈം പാസ്‌വേഡും (OTP) അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ആവശ്യമായ അലേർട്ടുകളും ലഭിക്കും. ഇതാണ് സാധാരണ നടക്കുന്നത്.

നിങ്ങളുടെ കൈവശമുള്ള യഥാർത്ഥ സിം നിർജ്ജീവമായതിനാൽ നിങ്ങൾക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കാനോ ഒന്നും കഴിയില്ല. മാത്രമല്ല നിങ്ങൾ ഈ തട്ടിപ്പ് നടന്നത് അറിയാനും വൈകുന്നു.

അങ്ങനെ സംഭവിച്ചാല്‍ ഉടനടി പ്രതികരിച്ചില്ലെങ്കില്‍ അതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും.

സിം സ്വാപ്പ് തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം..?

സിം സ്വാപിംഗ് ചെയ്യപ്പെട്ടോ എന്നറിയാന്‍, മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ നിങ്ങള്‍ക്ക് നല്‍കുന്ന നോട്ടിഫിക്കേഷനുകള്‍ കൃത്യമായി വായിക്കുക

ഈ നോട്ടിഫിക്കേഷൻ, നിങ്ങളുടെ സേവന ദാതാവിന്റെ ബില്ലിലോ വെബ്‌സൈറ്റിലോ നോക്ക് യഥാര്‍ത്ഥ നമ്പറില്‍ നിന്നാണോ വന്നത് എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം പ്രതികരിക്കുക.

ഫോണ്‍ വിളികളിലോ സന്ദേശങ്ങല്‍ അയയ്ക്കുന്നതിലോ ഒക്കെ വരുന്ന തടസ്സങ്ങള്‍ തീര്‍ച്ചയായും സിം സ്വാപിംഗ് മൂലം ആവാൻ സാധ്യതയുണ്ട്.

നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട്, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടാലും അത് സിം സ്വാപിംഗ് ആണെന്ന് സംശയിക്കാം.

സിം സ്വാപ്പ് തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷ നേടാം?

നിങ്ങളുടെ മൊബൈൽ നമ്പർ ദീർഘകാലത്തേക്ക് പ്രവർത്തനക്ഷമമാണെങ്കിൽ നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററോട് വിവരങ്ങൾ അന്വേഷിക്കുക.

സ്വിം സ്വാപിംഗ് നടന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍, സേവന ദാതാവിന്റെ ബില്ലിലോ വെബ്‌സൈറ്റിലോ ഉള്ള നമ്പറിലേക്ക് മറ്റൊരു ഫോണില്‍ നിന്നും വിളിച്ച് ഇക്കാര്യം അറിയിക്കുക.

എന്താണെന്ന് വിശദീകരിക്കുകയും സേവന ദാതാവ് റിക്കവറി പ്രക്രിയ ആരംഭിച്ചു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

നിങ്ങളുടെ ബാങ്ക് ഇടപാടുകളിൽ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കുക. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പതിവായി ട്രാക്ക് ചെയ്യുക.

നിങ്ങളുടെ നിലവിലുള്ള സിം അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ നിങ്ങളുടെ സിം വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഒന്നിനോടും പ്രതികരിക്കരുത്.

അഥവാ നിങ്ങളുടെ ഫോണിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ ഫോണിൽ വരുന്ന OTP, എടിഎം കാർഡ് CVV നമ്പർ തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കിടരുത്.

തട്ടിപ്പ്നി നടന്നതായി സംശയം തോന്നിയാൽ, ങ്ങളുടെ ബാങ്ക്, ക്രിപ്‌റ്റൊ എന്നിവയുള്‍പ്പടെയുള്ള അക്കൗണ്ടുകളുമായി ബന്ധപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തി വിവരം അറിയിക്കുക.

ബാങ്ക് നൽകുന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിലെ വിദേശ ഇടപാടുകൾ പോലുള്ള അനാവശ്യ ഇടപാടുകക്ക് നിയന്ത്രണം സ്വയം വരുത്തുക.

ബന്ധുക്കളും സുഹൃത്തുക്കളും കബളിക്കപ്പെടാതിരിക്കാന്‍ വിവരം അവരെയും അറിയിക്കുക. നിങ്ങള്‍ ഫോണില്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുക.

Summary:
SIM swapping is a serious scam where fraudsters take control of your mobile number by tricking your service provider into transferring it to a new SIM. Once done, they gain access to OTPs, bank accounts, social media, and other SIM-linked services. This can lead to complete digital identity theft. Signs of SIM swapping include sudden loss of mobile signal, inability to make calls or send messages, and receiving notifications for unfamiliar activities. Immediate action is crucial if suspected.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img