ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി
ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി. ചീന്തലാർ മൂന്നാം ഡിവിഷൻ ദേവഭവനിൽ ഡെന്നീ സൺ, രാജീവ്ഭവനിൽ ആർ.സി ബേബി, തുണ്ടിപ്പറമ്പിൽ ജയമോൾ ജോസഫ് എന്നിവരുടെ വളർത്തു മൃഗങ്ങളെ കഴിഞ്ഞ ദിവസം കാണാതായി.
ആനപള്ളം ഭാഗത്തുനിന്നും പശുവിന്റെ അവശിഷ്ടങ്ങൾ തേയില കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഇത് ഡെന്നീസന്റെ പശുവാണെന്ന് മനസിലായി. അവശ നിലയിൽ കണ്ടെത്തിയ മറ്റൊരു മൂരിക്കിടാവിനെ മാംസ വ്യാപാരികൾക്ക് വിറ്റു.
ഇതിന്റ ശരീരത്തുനിന്നും കശാപ്പുകാർ വെടിയുണ്ട കണ്ടെത്തി. ഇതോടെ വെടി വച്ചാണി മൃഗങ്ങളെ പിടികൂടുന്നതെന്ന് മനസിലായി തുടർന്ന് ന്നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ വളർത്തു മൃഗങ്ങളെ വെടി വെച്ച് പിടിച്ച് കടത്തുന്ന വാഹനത്തെക്കുറിച്ച് വിവരം കിട്ടി.
തുടർന്ന് ഡെന്നീസന്റെ പരാതിയിൽ കേസെടുത്ത ഉപ്പുതറ പോലീസ് ഈ വാഹനം കസ്റ്റഡിയിലെടുത്തു. പീരുമേട് ടീ കമ്പനി അടച്ചുപൂട്ടിയതോടെ വളർത്തു മൃഗങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ് തൊഴിലാളികൾ കഴിഞ്ഞു കൂടുന്നത്.
ഇങ്ങനെയുള്ള മൃഗങ്ങളെയാണ് വേട്ടയാടുന്നത്. അഴിച്ചു വിട്ടുന്ന ആട്- മാടുകളെ കടത്തുന്ന സംഘങ്ങളെ മുൻപ് പലതവണ നാട്ടുകാരും, പോലീസും പിടി കൂടിയിട്ടുണ്ട്. ഇതോടെ ശല്യം കുറഞ്ഞിരുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി
എന്നാൽ ഏതാനും മാസങ്ങളായി വേട്ട സംഘം വീണ്ടും സജീവമായത് തോട്ടം തൊഴിലാളികൾക്കും, കർഷകർക്കും ഭീഷണിയായി.
ഇതിനിടെ റോഡിലേക്ക് കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നതിൽ പ്രതിഷേധവും ശക്തമാണ്. വിനോദ സഞ്ചാര മേഖലകളിൽ ഉൾപ്പെടെ കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നത് ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്.
റോഡിൽ കന്നുകാലികൾ കൂട്ടമായി നിൽക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. മുൻപ് ഏതാനും പഞ്ചായത്തുകൾ അനധികൃതമായി കാലികളെ അഴിച്ചുവിട്ട് വളർത്തുന്നതിനെതിരെ നടപടി എടുത്തിരുന്നെങ്കിലും കാലികളെ അഴിച്ചുവിടുന്ന പ്രവണതയ്ക്ക് കുറവില്ല.









