മലപ്പുറം: യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂരിലാണ് സംഭവം.Complaint that the woman and her two children are missing.
പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മകൾ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച്ച വൈകീട്ടാണ് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതെങ്കിലും അവിടെ എത്തിയിരുന്നില്ല.
പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയെത്തിയല്ലെന്നുള്ള വിവരം ആണ് ലഭിച്ചത്. പിന്നീട് അബ്ദുൽ മജീദ് കുറ്റിപ്പുറം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഫോണിൻറെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തിൽ തർക്കങ്ങളോ ഒന്നും ഇല്ലെന്ന് ഭർത്താവ് അബ്‌ദുൾ മജീദ് പറഞ്ഞു. യുവതിക്കും കുട്ടികൾക്കുമായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് കുറ്റിപ്പുറം പൊലീസ്.
ഈ ഫോട്ടോയിൽ കാണുന്ന യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റിപ്പുറം എസ് എച്ച് ഓയുടെ മൊബൈലിൽ അറിയിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9497947223.









