web analytics

എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തെ ആക്രമിച്ചെന്നു പരാതി; മൂക്കിനും കൈക്കും പരിക്ക്

എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം. (Complaint that the family including the pregnant woman was attacked)

കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ഇന്നലെ രാത്രിയിൽ ആക്രമണം ഉണ്ടായത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.
ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും
കൈക്കും നെഞ്ചിനും പരിക്കുണ്ട്.

എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനിൽ കുടുംബം പരാതി നൽകി. എന്നാൽ, സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തിൽ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് എംഎൽഎ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

കല്യാണ സദ്യയിലെ പപ്പട തര്‍ക്കം സംഘര്‍ഷമായി; ബാലരാമപുരത്ത് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ അടിപിടി, വീഡിയോ വൈറൽ

കല്യാണ സദ്യയിലെ പപ്പട തര്‍ക്കം സംഘര്‍ഷമായി; ബാലരാമപുരത്ത് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ...

വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം

തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതംതമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകൾക്ക്...

മരണത്തെ തോൽപ്പിച്ച് കുഞ്ഞുമാലാഖ; 10 മാസം പ്രായമുള്ള ആലിൻ ഇനി മറ്റൊരാളിലൂടെ ചിരിക്കും! കേരളം കണ്ട വിങ്ങുന്ന ആ ജീവൻരക്ഷാ ദൗത്യം

കൊച്ചി: കേരളത്തിന്റെ കണ്ണുനിറയിക്കുന്ന വാർത്തയാണിത്, അതോടൊപ്പം അഭിമാനവും. മരണത്തിന് തൊട്ടുമുൻപിലും മറ്റൊരാൾക്ക്...

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

ഷോ റോഡിൽ മതി, ഫുട്പാത്തിൽ വേണ്ട; കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടിവിട്ട് വയോധിക

കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടി വിട്ട് വയോധിക കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img