ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്….ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിന്റെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. 

പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. 

സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധം രേഖപ്പെടുത്തി. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് ഉത്തവാദിത്വത്തിൽ നിന്നും കൈ ഒഴിയുകയാണ് കോളേജ് പ്രിൻസിപ്പാളെന്നും വിദ്യാർഥിനികൾ പറയുന്നു.

പലവട്ടം ഇത് ആവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുമ്പും സ്ഥിരമായി ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്. 

ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നിരിക്കെയാണ് പുഴുവുളള മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നത്

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

Other news

കാൻസർ രോഗികൾ, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ബി പി എൽ വിഭാഗത്തിൽപെട്ടവർ തുടങ്ങിയവർക്ക് ഇളവുകൾ; ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും...

ഞെട്ടിക്കാൻ വരുന്നു ഗ്രോക്ക് 3! ചാറ്റ് ജിപിടി-ക്ക് എട്ടിന്റെ പണി

ന്യൂയോർക്ക്: എക്സ് എഐയുടെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടൻ...

എ.കെ. ശശീന്ദ്രന് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടിയ കേസിൽ...

കാല് പിടിച്ച് മാപ്പു പറയാൻ ആവശ്യപ്പെട്ടു; ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് അധ്യാപകന്റെ ക്രൂരമർദനം

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. തിരുവനന്തപുരം...

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തു; കാവൽ നിന്ന് കണ്ടക്ടർ; അറസ്റ്റിൽ

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തതായി...

Related Articles

Popular Categories

spot_imgspot_img