കീമോ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ക്യാൻസർ ബാധിതയെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്നു…ചോദിച്ചത് നാട്ടുകാർ പിരിച്ചുനൽകിയ തുക

കട്ടപ്പന: ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി പണം അപഹരിച്ചത്.

വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ. ഉഷയെ കെട്ടിയിട്ട ശേഷം നാട്ടുകാർ പിരിവെടുത്ത ആറുലക്ഷം രൂപ എവിടെ എന്ന് ചോദിച്ചു.

ഇല്ലെന്ന് പറഞ്ഞപ്പോൾ ഉപദ്രവിക്കാൻ തുടങ്ങി. പിന്നീട് ശരീരത്തിലേക്ക് സ്പ്രേ അടിക്കുകയായിരുന്നു. ഇതിനി പണം അലമാരിയിൽ പേഴ്സിൽ ഉണ്ടെന്ന് പറഞ്ഞു.

ഇന്ന് വെളുപ്പിന് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ഉഷയും ഭർത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്.

ഉഷയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

Related Articles

Popular Categories

spot_imgspot_img