സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. Complaint against Major Ravi for misuse of military uniform
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്. മോഹൻലാലിനൊപ്പമാണ് മേജർ രവി അടങ്ങുന്ന സംഘം വയനാട് ദുരന്തമുഖത്തെത്തിയത്.
ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.
വ്യക്തമാക്കിയ പരാതിക്കാരൻ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞു.
സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവർത്തിയെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.