സ്വർണ്ണകണങ്ങളുടെ സാന്നിധ്യത്തിന് പേരുകേട്ട കേരളത്തിലെ ചാലിയാർ നദി ഇന്ന് ഒഴുകുന്ന ശ്മശാനമാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ചാലിയാർ നദിയിൽ സ്വർണത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.Columbian model gold panners are still here today
ആദ്യകാലത്ത് സ്വർണം കുഴിച്ചെടുത്ത് ബ്രിട്ടനിലേക്ക് കടത്തിയതായി പഴമക്കാർ പറയുന്നു. പിന്നീട് ശ്രമങ്ങൾ നടത്തിയെങ്കിലും വാണിജ്യപരമായ സാധ്യത കുറവായതിനാൽ അവ ഉപേക്ഷിച്ചു.
നിലമ്പൂരിനടുത്ത് നദീതീരത്ത് താമസിക്കുന്നവർ ചാലിയാറിലെ മണൽ അരിച്ചെടുത്ത് അതിൽ നിന്ന് ചെറിയ സ്വർണ്ണ കണങ്ങൾ ശേഖരിച്ചിരുന്നു. സ്വർണം മലകളിൽ നിന്ന് ഇറങ്ങിയതാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു. ചിലർ അതിൽ നിന്ന് ഉപജീവനം കണ്ടെത്തി.
നേരത്തെ ഒട്ടേറെപ്പേർ പുഴയിൽ സ്വർണം തേടിയിരുന്നതായി നിലമ്പൂർ സ്വദേശികൾ പറഞ്ഞു. അവരിൽ പലരും 1000 രൂപയോളം സമ്പാദിച്ചിരുന്നു.
കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത്, നിരവധി യുവാക്കൾ നദിയിൽ സ്വർണ്ണ വേട്ടയിൽ ഏർപ്പെട്ടിരുന്നു. പുഴയിൽ കുഴികളുണ്ടാക്കി പമ്പുകൾ ഉപയോഗിച്ച് സ്വർണം കവരാൻ ശ്രമിക്കുന്ന റാക്കറ്റുകൾ പോലും ലോക്കൽ പൊലീസ് തകർത്തിരുന്നു.
ഇത് നീരൊഴുക്കിനെപ്പോലും ബാധിക്കുകയും മുങ്ങിമരിക്കാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്തു. സ്വർണവേട്ടയ്ക്കിടെ ചിലർ മുങ്ങിമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലമ്പൂർ തേക്കിന് തവിട്ട് നിറമായത് ചാലിയാർ നദിയിലെ സ്വർണ്ണത്തിൻ്റെ സ്വാധീനം മൂലമാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു.
169 കിലോമീറ്റർ നീളമുള്ള കേരളത്തിലെ നാലാമത്തെ നീളമേറിയ നദിയായ ചാലിയാർ നീലഗിരി മലനിരകളിലെ ഇളമ്പലേരി മലനിരകളിൽ നിന്ന് ഉത്ഭവിച്ച് കോഴിക്കോട്ടെ ബേപ്പൂരിൽ അറബിക്കടലിൽ ചേരുന്നു.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി കോംഗോയിലും കൊളംബിയയിലും പതിവാണ്.
രണ്ടു കാര്യങ്ങളാണ് ഇതില്‍ കുഴപ്പമായിട്ടുള്ളത്.
ഒന്ന് മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല.
ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതല്‍ ഉണ്ടായിത്തുടങ്ങിയാല്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇടപെടും, പ്രദേശത്ത് അക്രമങ്ങള്‍ കൂടും. കൊളംബിയയില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകള്‍ പേടിപ്പിച്ച് സ്വന്തം വീടുകളില്‍ നിന്നും ഓടിക്കുകയാണ് രീതി !
സാധാരണ ഗതിയില്‍ നമ്മുടെ മണ്ണില്‍ രത്‌നമോ, സ്വര്‍ണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാല്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവന്‍, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്.
നിലമ്പൂരിൽ മാരക വിഷാംശമുള്ള കെമിക്കലുകൾ ഉപയോഗിച്ച് സ്വർണ ഖനനം ചെയ്യുന്നത് ജനങ്ങൾക്ക് ഭീഷണിയാണ്. മാരക വിഷാംശമുള്ള കെമിക്കലുകൾ ഉപയോഗിച്ച് ചാലിയാർ പുഴയിൽ നിന്നാണ് ഖനനം നടത്തുന്നത്.
നിലമ്പൂരിൽ ചാലിയാറിന്റെ ഓരങ്ങളായ മരുത, പോത്തുക്കല്ല്, മമ്പാട്, ഒടായിക്കൽ, പൊങ്ങല്ലൂർ എന്നീ ഭാഗങ്ങളിലും ഇത്തരത്തിൽ ഖനനം നടത്തുന്നുണ്ട്.
സ്വർണത്തിന്റെ അയിര് ശുദ്ധീകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മെർക്കുറി, പൊട്ടാസ്യം സയനൈഡ് തുടങ്ങിയ കെമിക്കലുകൾ ചാലിയാറിൽ കലരുന്നതിനാൽ കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നു. ക്യാൻസർ, വൃക്ക, കരൾ രോഗങ്ങൾ ഈ ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.
കെമിക്കലിന്റെ അവശിഷ്ടങ്ങളെല്ലാം ചാലിയാറിൽ തന്നെ നിക്ഷേപിക്കുന്നതിനാൽ വെള്ളം മലിനമാകുന്നതായും പരാതിയുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നായി 20 ലക്ഷത്തോളം പേരാണ് വെള്ളത്തിനായി ചാലിയാറിനെ ആശ്രയിക്കുന്നത്. മത്സ്യ സമ്പത്തിന് ഭീഷണിയാകും വിധമാണ് നിലമ്പൂർ മേഖലയിൽ സ്വർണ ഖനനം നടത്തുന്നത്