web analytics

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഭാര്യയെ വെട്ടിക്കൊന്ന്, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ഞെട്ടലുണ്ടാക്കിയ സംഭവം.

തിരുനെൽവേലി സ്വദേശിനിയായ ശ്രീപ്രിയയെ ഭർത്താവ് ബാലമുരുകൻ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിലെ ഒരു വനിതാ ഹോസ്റ്റലിൽ കൊലപാതകം നടക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഹോസ്റ്റലിൽ കഴിയുകയായിരുന്നു.

ഭാര്യയെ കാണാനെന്ന പേരിൽ എത്തിയ ബാലമുരുകൻ, വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന അരിവാളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

സംസാരത്തിനിടയിൽ ഉണ്ടായ വാഗ്വാദമാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസ് വിശദീകരണം.

ശ്രീപ്രിയയെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തോടൊപ്പം ബാലമുരുകൻ സെൽഫി എടുത്തു. “വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന്” കുറിച്ച് ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ആക്രമണത്തിനിടെ ഹോസ്റ്റലിലുള്ള സ്ത്രീകൾ ഭീതിയിൽ പുറത്തേക്ക് ഓടി. ബാലമുരുകൻ രക്ഷപ്പെടാൻ ശ്രമിച്ചില്ല;

പൊലീസ് എത്തുന്നത് വരെ സ്ഥലത്ത് തന്നെ നിന്നു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലയിൽ ഉപയോഗിച്ച അരിവാൾ പിടികൂടുകയും ചെയ്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന്‍റെ പ്രാഥമിക കാരണം. “അവൾ എന്നെ വഞ്ചിച്ചു” എന്ന ബാലമുരുകന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

ആക്രമണം നടന്നപ്പോൾ ഹോസ്റ്റലിലെ മറ്റു സ്ത്രീകൾ ഭീതിയിൽ പുറത്തേക്ക് ഓടി. എന്നാൽ ബാലമുരുകൻ രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു.

തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയും കൊലചെയ്യാനുപയോ​ഗിച്ച ആയുധമായ അരിവാൾ കണ്ടെടുക്കുകയും ചെയ്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക നിഗമനം.

“അവൾ തന്നെ വഞ്ചിച്ചു; ഒറ്റിക്കൊടുത്തു” എന്ന ബാലമുരുകന്റെ ആരോപണവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

✅ English Summary

A man in Coimbatore hacked his estranged wife to death inside a women’s hostel and then took a selfie with the body, posting it as his WhatsApp status with the caption “Death is the answer to betrayal.” The accused, Balamurugan, used a sickle hidden in his clothes to attack his wife Sripriya. He did not attempt to flee and waited at the scene until police arrived. Initial investigation suggests suspicion of infidelity as the motive. Police arrested him and seized the weapon used in the crime.

coimbatore-man-kills-wife-selfie-whatsapp-status

Coimbatore, Tamil Nadu, Crime, Murder, Domestic Violence, WhatsApp, Selfie, Police Arrest

spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം തിരുവനന്തപുരം:കാട്ടാക്കടയിലെ ഒരു...

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെ

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ...

മുഖ്യമന്ത്രിയുമായി മോഹൻലാലിന്റെ അഭിമുഖം; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കൗതുകം ഉണർത്തി പുതിയ നീക്കം

മുഖ്യമന്ത്രിയുമായി മോഹൻലാലിന്റെ അഭിമുഖം; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കൗതുകം ഉണർത്തി...

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; വ്യക്തിവിവരങ്ങൾ ചോരുന്നത് ഗൗരവകരമെന്നു കോടതി

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും...

വൈക്കത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

വൈക്കത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ...

സിസിടിവി ദൃശ്യം നിർണായകമായി; തിരികെ കാറിൽ കയറുമ്പോൾ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

സിസിടിവി ദൃശ്യം നിർണായകമായി; തിരികെ കാറിൽ കയറുമ്പോൾ രക്തക്കറ കണ്ടു; വൈറ്റിലയിലെ...

Related Articles

Popular Categories

spot_imgspot_img