web analytics

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഡിവൈഎസ്പിയുടെ മകൻ പൊലീസ് പിടിയിൽ.

ഡിണ്ടിഗൽ ഡിവൈഎസ്പി തങ്കപാണ്ടിയുടെ മകനായ ധനുഷ് (27) ആണ് കോയമ്പത്തൂർ റെയ്‌സ് കോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തത്. പാപ്‌പനായ്ക്കൻപാളയം സ്വദേശിയായ ധനുഷ് കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു.

ബിസിനസിൽ നഷ്ടം നേരിട്ടതോടെയാണ് ഡേറ്റിങ് ആപ്പുകൾ വഴി, പ്രത്യേകിച്ച് വിവാഹിതരായ യുവതികളെ ലക്ഷ്യമിട്ട് തട്ടിപ്പ് ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പൊള്ളാച്ചി ജ്യോതി നഗർ സ്വദേശിനിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപന ജീവനക്കാരിയുമായ 25 വയസ്സുകാരിയാണ് ധനുഷിന്റെ തട്ടിപ്പിന് ഇരയായത്.

ഈ മാസം 2-ന് യുവതിയെ വിളിച്ചുവരുത്തി, സുഹൃത്തിനൊപ്പം ഭീഷണിപ്പെടുത്തി 3 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂടാതെ ഫോണിലൂടെ 90,000 രൂപ ഓൺലൈനായി ട്രാൻസ്ഫറും ചെയ്യിച്ചു.

ഡേറ്റിങ് ആപ്പിൽ ഇയാൾ “തരുൺ” എന്ന വ്യാജപേരാണ് ഉപയോഗിച്ചിരുന്നത്.

പണം വാങ്ങിയശേഷം യുവതിയെ രാമനാഥപുരത്തെ ഹോസ്റ്റലിന് സമീപം ഇറക്കി. രാത്രി 11 കഴിഞ്ഞതിനാൽ ഹോസ്റ്റലിൽ പ്രവേശനം സാധ്യമല്ലെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാനും ഇയാൾ സഹായിച്ചു.

തുടർന്ന് യുവതി സഹോദരിയെ ഫോണിൽ വിളിച്ചുവരുത്തി, സഹോദരിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ആപ്പ് പ്രൊഫൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പിടികൂടിയത്.

പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.

ഈ മാസം രണ്ടിന് യുവതിയെ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു.

English Summary

Coimbatore police arrested Dhanush (27), son of Dindigul DSP Thankapandi, for cheating a woman he met on a dating app. Running a hotel business in Eachanari, Coimbatore, Dhanush started targeting women—especially married users—after facing business losses. Using the fake name ‘Tarun’ on the dating app, he called a 25-year-old private firm employee from Pollachi on October 2, threatened her with a friend, and looted 3 sovereigns of gold. He also forced an online transfer of ₹90,000. Later, he dropped her near her hostel, booked a hotel room due to late-night restrictions, after which she contacted her sister and filed a police complaint. He was traced and arrested based on his app profile details.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം തിരുവനന്തപുരം: പ്രചാരണ...

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ ഇങ്ങനെ

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ ഇടുക്കി: സംസ്ഥാനത്ത്...

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന ഡല്‍ഹി: ചെങ്കോട്ടയ്ക്ക്...

മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ

മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ വടക്കുകിഴക്കൻ ചൈനയിലെ ഒരു...

Related Articles

Popular Categories

spot_imgspot_img