web analytics

സിയാല്‍ ഡ്യൂട്ടി ഫ്രീ ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍; സ്വർണം നേടിയവർ

കൊച്ചി: സിയാല്‍ ഡ്യൂട്ടി ഫ്രീ സംഘടിപ്പിച്ച ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഗാ പ്രോമോഷൻ വിജയികളെ പ്രഖ്യാപിച്ചു.

ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മിഷണര്‍ നന്ദിനി ആര്‍ നായര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. എറണാകുളം സ്വദേശികളായ ഷിഹാബുദ്ദീന്‍ ടി.എസ്, ഷിബി തോമസ്, ജിതിന്‍ ജോസ് എന്നിവരാണ് വിജയികൾ.

വിജയികളായവര്‍ക്ക് യഥാക്രമം 25 പവന്‍, 15 പവന്‍, 10 പവന്‍ സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. ഭീമ ജ്വൽസ് ആണ് ഫെസ്റ്റിവെല്ലിന്റെ സഹ സ്പോണ്‍സര്‍.

2024 നവംബർ 1 മുതൽ 2025 ജനുവരി 31 വരെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്ക് സ്വർണം സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിലൂടെ ഒരുക്കിയത്.

ആകെ 50 പവൻ സ്വർണ നാണയമാണ് സമ്മാനമായി നൽകിയത്. ഇതിൽ 25 പവൻ സ്വർണ നാണയങ്ങൾ നൽകിയത് ക്യാംപെയിനിന്റെ സഹ സ്പോൺസറായ ഭീമ ജ്വൽസാണ്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ സജി കെ. ജോർജ് പറഞ്ഞു.

ഇന്ത്യൻ കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥര്‍, ഭീമ ജ്വൽസ് പ്രതിനിധികൾ, സിയാൽ ഉദ്യോഗസ്ഥർ, ആൽഫ ക്രിയോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img