തൃശൂര്‍: സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ചേലക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചോദിക്കാൻ മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും.(Cm pinarayi vijayan will be inaugurated the election convention in chelakkara today)
എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ, വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് ഇടതുമുന്നണിയുടെ പദ്ധതി. പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും.
വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇടതുമുന്നണി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.