കോഴിക്കോട് പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: എംപി ഷാഫി പറമ്പിലിന് പരിക്കേറ്റു, പൊലീസ് ലാത്തിച്ചാർജ്
കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ ആലപ്പുഴ എംപി ഷാഫി പറമ്പില്‍ മുഖത്ത് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. യു.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ, രാത്രി നഗരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ശനിയാഴ്ച സംസ്ഥാനതലത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. വർഷങ്ങൾക്ക് ശേഷം സികെജിഎം കോളേജിലെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെഎസ്‌യു അട്ടിമറിജയം നേടിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
കോളേജിലെ ഭൂരിഭാഗം സീറ്റും വിജയിച്ച എസ്എഫ്ഐ ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തിയിരുന്നു. പിന്നാലെ റീ കൗണ്ടിങ്ങിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെഎസ്‌യു ജയിച്ചതോടെ ടൗണിൽ കെഎസ്‌യുവും വിജയാഹ്ലാദപ്രകടനം നടത്തി.
പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: എംപി ഷാഫി പറമ്പിലിന് പരിക്കേറ്റു, പൊലീസ് ലാത്തിച്ചാർജ്
ഈ പ്രകടനം പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് തടിച്ചുകൂടിയവരെ പിരിച്ചുവിടാനായി പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു യുഡിഫ് പ്രവർത്തകർ കൂടി പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മറുവശത്ത് സിപിഎം പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘം പേരാമ്പ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ട് .യുഡിഎഫ് പ്രകടനത്തിന് നേരെ പോലീസ് ഏകപക്ഷീയമായി കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു എന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി .
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ എസ്എഫ്ഐ ജയിച്ചപ്പോൾ ചെയർമാൻ ഉൾപ്പെടെ 5 സീറ്റ് ആണ് യുഡിഎസ്എഫ് നേടിയത്









