കോട്ടയം: കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തർക്കം ആരംഭിച്ചത്.(Clash in kottayam kurichi ignatius knanaya church)
മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘര്‍ഷം നടന്നത്. മെത്രാപ്പോലീത്തെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്രിയാർക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപൊലീത്ത കുർബാന ചൊല്ലാൻ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘർഷമുണ്ടായത്.
Read Also: 23.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ