web analytics

റെയിൽവേ ഗേറ്റിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ തർക്കം; വിവേക് എക്‌സ്‌പ്രസിന്റെ വഴി മുടങ്ങി

കാസ‌ർകോട്: റെയിൽവേ ഗേറ്റിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ തർക്കത്തെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. കാസർകോട് തൃക്കരിപ്പൂർ-പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി റെയിൽവെ ഗേറ്റിലാണ് സംഭവം നടന്നത്. മുഖാമുഖം വന്ന ബസുകൾ മാറ്റാതെ ഡ്രൈവർമാർ പരസ്‌പരം തർക്കിക്കുകയായിരുന്നു.

ബസ് ഡ്രൈവർമാരുടെ തർക്കം മൂലം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസാണ് പിടിച്ചിട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.

ചെറുവത്തൂർ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരിൽ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വരികയായിരുന്നു. ഒരു ബസിന്റെ പിൻഭാഗം ട്രെയിൻ വരുന്ന ട്രാക്കിലേക്ക് ആണ് തള്ളിനിന്നിരുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും ഇരു ബസ് ഡ്രൈവർമാരും തർക്കം നിർത്തിയില്ല.

ഗേറ്റ് അടക്കാൻ സാധിക്കാത്തിനെ തുടർന്ന് റെയിൽവേ ഗേറ്റിന് 500 മീറ്ററകലെ ട്രെയിൻ നിർത്തി. ഈ സമയം നാട്ടുകാരും റെയിൽവേ ഗേറ്റ് കീപ്പറും ഇടപെട്ടതോടെ പയ്യന്നൂരിൽ നിന്നെത്തിയ ബസ് പിന്നോട്ട് നീക്കുകയായിരുന്നു. അഞ്ച് മിനിട്ടോളം ട്രെയിൻ ഇവിടെ നിർത്തിയിടേണ്ടി വന്നു. ഇതോടെ പിന്നാലെ വന്ന ട്രെയിനുകളും വൈകി.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

മുഖ്യമന്ത്രിക്കെതിരെ നേർക്കുനേർ ഓർത്തഡോക്‌സ് സഭ! ‘ഭരണമാറ്റം നല്ലതാണ്’; സർക്കാരിനെതിരെ രൂക്ഷവിമർശനം

കോട്ടയം: സഭാ തർക്കത്തിൽ പിണറായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഓർത്തഡോക്‌സ് സഭ. സുപ്രീം...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

Related Articles

Popular Categories

spot_imgspot_img