web analytics

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത

സിവിൽ ഡിഫൻസ് ജീവനക്കാർ ചികിത്സ തേടി

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത

തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ അസ്വസ്ഥത.

കോവളത്ത് വെച്ച് സിവിൽ ഡിഫൻസ് ജീവനക്കാർക്ക് ആണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ശുചീകരണം നടത്തുന്നതിനിടെ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

പ്ലാസ്റ്റിക് തരികൾ വാരിമാറ്റിക്കൊണ്ടിരുന്ന നാലോളം ജീവനക്കാർക്ക് ആണ് അലർജി സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

അസ്വസ്ഥത അനുഭവപ്പെട്ട ജീവനക്കാർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് പ്രാഥമിക ചികിത്സ നിരീക്ഷണത്തിനുശേഷം ഇവരെ വിട്ടയച്ചു.

ഗ്ലൗസ് ധരിച്ചത് സംബന്ധിച്ച അലർജിയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്നും ഫയർഫോഴ്സ് അറിയിച്ചു.

കണ്ടൈയ്നറിൽ നിന്നും തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികളാണ് കോവളം വിവിധ ബീച്ചുകളിൽ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ച് വരുന്നത്.

ഇന്ധന ടാങ്കുകളുടെ എണ്ണ നീക്കാനാവാത്തത് അപകടസാധ്യതയായി തുടരുകയാണ്. സ്ഥിതി കൂടുതല്‍ സങ്കീർണമാകുന്നതിന് മുന്‍പ് സമയബന്ധിതമായി എണ്ണ നീക്കാനുള്ള ഒരുക്കങ്ങള്‍ ആണ് തുടരുന്നത്.

സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് കപ്പലുടമകള്‍ പുതുതായി കരാര്‍ നല്‍കിയ സ്ഥാപനമാകും ഇനി എണ്ണ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നാണ് വിവരം. 24 മണിക്കൂറിനകം അവരുടെ പ്രവര്‍ത്തനം തുടങ്ങും.

കളിപ്പാട്ട കാറിൽ ചവിട്ടി അച്ഛൻ തെന്നി; കയ്യിലിരുന്ന നാലു വയസ്സുകാരന് തലയിടിച്ച് വീണ് ദാരുണാന്ത്യം

ടാങ്കില്‍ ഇന്ധന ചോര്‍ച്ച ഉണ്ടായാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാകും. മോശം കാലാവസ്ഥ മൂലം നിലവിൽ ദൗത്യം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാൽ ഇന്ധന ടാങ്കുകള്‍, വെന്റുകള്‍, സൗണ്ടിങ് പൈപ്പുകള്‍ എന്നിവയുടെ ക്യാപ്പിങ്ങും സീലിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ആശ്വാസം.

പുതിയതായി എണ്ണ പടര്‍ന്നിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.

കപ്പലിൽ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. നാല് കണ്ടെയ്‌നറുകള്‍ കൂടി ഇനി കണ്ടെത്താനുണ്ട്.

സാഹചര്യങ്ങള്‍ മാറിയതിനാല്‍ കടലിലെ ദൗത്യം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി.

കൂടാതെ കരാറുകാരനെ മാറ്റിയതും മണ്‍സൂണ്‍ ശക്തമാകുന്നതും കാലതാമസം ഉണ്ടാക്കുന്നുണ്ട്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തന്നെ എയര്‍-ഡൈവിങ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്.

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു

ചരക്കുകപ്പൽ എംഎസ്സി എൽസ 3 കേരള തീരത്തിനടുത്ത് പുറംകടലിൽ മുങ്ങിയ സംഭവത്തിൽ കപ്പലിലെ അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു.

കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ചരക്കുകപ്പൽ മുങ്ങിയ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.

കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കപ്പൽ മുങ്ങിയതിന് പിന്നാലെ രക്ഷപ്പെടുത്തിയ നാവികരെല്ലാവരും നിലവിൽ കൊച്ചിയിലാണുള്ളത്.

ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

Summary: Civil defence personnel experienced uneasiness while removing plastic pellets that washed ashore along with a container from the sunken cargo vessel MSC Elsa 3 in Kochi. The incident occurred at Kovalam during the cleanup operation.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

മരണം പടിവാതില്‍ക്കൽ: രക്ഷകരായി മൂന്ന് ഡോക്ടർമാർ;നടുറോഡിൽ ബ്ലേഡും സ്ട്രോയും കൊണ്ട് അദ്ഭുത ശസ്ത്രക്രിയ

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന് തുണയായത് ദൈവദൂതന്മാരെപ്പോലെ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം സ്വപ്നപദ്ധതിയെന്ന...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ; സംഭവം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ ജാർഖണ്ഡിലെ...

Related Articles

Popular Categories

spot_imgspot_img