പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ബഹുജനറാലികള്‍; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജനറാലികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നടക്കുന്ന ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ സംഘടിപ്പിക്കുന്നത്.

മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും.

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിന് വയനാട്, രണ്ടിന് – മലപ്പുറം, മൂന്നിന് – എറണാകുളം, നാലിന് – ഇടുക്കി, അഞ്ചിന് – കോട്ടയം, ആറിന് – ആലപ്പുഴ, ഏഴിന് – മാവേലിക്കര, എട്ടിന് – പത്തനംതിട്ട, ഒന്‍പതിന് – കൊല്ലം, 10 ന് – ആറ്റിങ്ങല്‍, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂര്‍, 16 ന് ആലത്തൂര്‍, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസര്‍കോട്, 22 ന് കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ സംഘടിപിക്കുന്നത്.

 

Read Also: ഏറ്റുമാനൂർ നഗര മധ്യത്തിൽ മഹാദേവ ക്ഷേത്രത്തിനടുത്ത് അഗ്നിബാധ; രക്ഷയായത് വഴിയാത്രക്കാരൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img