ചണ്ഡിഗഡ് വിമാനത്താവളത്തിൽവച്ച് കങ്കണ റണൗട്ടിനെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനു സ്വർണമോതിരം സമ്മാനമായി നൽകാനൊരുങ്ങി തന്തൈ പെരിയോർ ദ്രാവിഡ കഴകം (ടിപിഡികെ). കുൽവിന്ദർ കൗറിന് എട്ട് ഗ്രാമിന്റെ സ്വർണമോതിരം നൽകാനാണ് ആലോചിക്കുന്നതെന്ന് ജനറൽ സെക്രട്ടറി രാമകൃഷ്ണൻ പറഞ്ഞു.
കുൽവിന്ദർ കൗറിന്റെ വീട്ടിലെ വിലാസത്തിലേക്ക് മോതിരം കുറിയർവഴി അയയ്ക്കാനാണ് തീരുമാനമെന്നും സാധിച്ചില്ലെങ്കിൽ ആളിനെ അയച്ച് മോതിരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കായി നിലയുറപ്പിച്ച നടപടിക്കാന് സമ്മാനം നൽകുന്നത്.
Read also: തൃശ്ശൂർ ഡി സി സി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ്