മലയാള പത്രങ്ങളുടെ പ്രചാരം കുത്തനെ ഇടിഞ്ഞു; മനോരമയുടെ സർക്കുലേഷനിൽ 5,51,919 കോപ്പികളുടെ ഇടിവ്; വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി; എന്നാൽ സത്യം ഇതാണ്

കൊച്ചി: മലയാള പത്രങ്ങളുടെ പ്രചാരത്തിൽ കുത്തനെ ഇടിവ്.   മലയാളത്തിൽ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്രയും ഇടിവുണ്ടായത്. 2018ൽ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. മാതൃഭൂമിയേക്കാൾ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാൾ ഏറെ മുന്നിൽ തന്നെയാണ് മലയാള മനോരമ.

എബിസിയുടെ ഇത്തവണത്തെ കണക്കനുസരിച്ച് 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയിൽ 5,51,919 കോപ്പികൾ കുറഞ്ഞു.  ഇപ്പോഴും മാതൃഭൂമിയേക്കാൽ 80 ശതമാനത്തിൻ്റെ ലീഡ് ഉണ്ടെന്ന് മലയാള മനോരമ തന്നെ പറയുന്നു.

മനോരമയുടെ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനിയുടെ വാദം. എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്. ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ ലോകത്തെല്ലായിടത്തും അച്ചടിമാധ്യമങ്ങൾ  പ്രതിസന്ധി നേരിടുകയാണ്. ഇതിൽ വലിയ തട്ടുകേട് പറ്റാതെ മുന്നോട്ടുപോകുന്നത് മനോരമ അടക്കം ചുരുക്കം പത്രങ്ങൾ മാത്രമാണ് എന്നതാണ്  യാഥാർഥ്യം.

ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയെന്ന അവകാശവാദവും പാർട്ടിപത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാലയളവിൽ 17,414 കോപ്പികളുടെ വർദ്ധന ഉണ്ടായെന്നാണ് എബിസിയെ ഉദ്ധരിച്ച് ദേശാഭിമാനി പറയുന്നത്. എട്ട് വർഷത്തോളമായി തുടരുന്ന ഇടത് ഭരണത്തിൻ്റെ സ്വാധീനമാണ് കാരണമെന്നും പറയുന്നു. സർവീസ് സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും സമ്മർദം കാരണം കൂടുതൽ പേരെക്കൊണ്ട് പത്രം എടുപ്പിക്കാൻ കഴിയുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.

വീട്ടിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന കിംവദന്തി പത്രങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ടെന്നാണ് യാഥാർലം. പത്രവിതരണം വഴി കോവിഡ് പടരില്ലെന്ന് ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ട് പോലും അന്ന്ആളുകളുടെ ഭീതി മാറിയിരുന്നില്ല. ഇക്കാലത്ത് കുറഞ്ഞ സർക്കുലേഷൻ കോവിഡിന് ശേഷവും അതുപോലെ തന്നെ തുടന്നു. സർക്കുലേഷൻ കുറഞ്ഞതോടെ പരസ്യ വരുമാനവും കുറഞ്ഞു. കോവിഡ് പടർന്നു പിടിച്ച രണ്ട് വർഷക്കാലം 20 മുതൽ 30 ശതമാനം വരെ കോപ്പികളിൽ ഇടിവുണ്ടായി എന്നായിരുന്നു  എബിസിയുടെ റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; ആശംസകളുമായി പ്രിയപ്പെട്ടവർ

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:

താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്....

പരീക്ഷപ്പേടിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യ; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പരീക്ഷപ്പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img