web analytics

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്ന്ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

ഭക്തരുടെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കാനും ക്ഷേത്രത്തിലും പരിസരത്തും റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. കൂടാതെ 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മകം തൊഴലിനോടനുബന്ധിച്ച് പ്രത്യേക ​ഗതാ​ഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

മുളന്തുരുത്തി, തിരുവാങ്കുളം, കുരീക്കോട് ഭാ​ഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെയും വെണ്ണിക്കുളം, മുരിയമം​ഗലം ഭാ​ഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡ് വഴി പ്രധാന റോഡിൽ പ്രവേശിച്ച് ബൈപാസ് റോഡിലൂടെയും പോകണമെന്നാണ് നിർദേശം. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ വാഹന ​ഗതാ​ഗതം അനുവദിക്കില്ല.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ കൊല്ലം: കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി...

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

Related Articles

Popular Categories

spot_imgspot_img