പൊൻമുട്ട ഇടുന്ന താറവല്ല…ഇത് പൊന്ന് തിന്നുന്ന താറാവ്; കൊന്നത് ഇറച്ചിക്കായി; വയറ്റിൽ നിന്ന് ലഭിച്ചത് ഒന്നര ലക്ഷത്തിലധികം രൂപയുടെ സ്വർണം
ബീജിംഗ്: പഴങ്കഥകളിലെ പൊന്മുട്ടയിടുന്ന താറാവിനെ അനുസ്മിപ്പിക്കുംവിധം ചൈനയിൽ അപൂർവ്വ സംഭവം. ഹുനാൻ പ്രവിശ്യയിലെ ലിയു എന്ന വ്യക്തി ഇറച്ചിക്കായി വാങ്ങിയ താറാവിന്റെ വയറ്റിൽ നിന്നാണ് 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണത്തരികൾ കണ്ടെത്തിയത്.
ഏകദേശം 10 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് താറാവിനെ വൃത്തിയാക്കുന്നതിനിടെ ലിയുവിന് ലഭിച്ചത്. സ്വർണ്ണ നിക്ഷേപത്തിന് പേരുകേട്ട ചെൻഷുയി നദിക്കരയിൽ നിന്ന് ഭക്ഷണം തേടുന്നതിനിടെ താറാവ് സ്വർണ്ണത്തരികൾ വിഴുങ്ങിയതാകാമെന്നാണ് നിഗമനം.
1970-കൾ മുതൽ സ്വർണ്ണ ഖനനത്തിന് പ്രസിദ്ധമായ ഈ പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ പക്ഷികളിൽ നിന്ന് സ്വർണ്ണം ലഭിച്ചിട്ടുണ്ടെന്ന് ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ലോങ്‌ഹുയി കൗണ്ടിയിൽ ലിയു എന്ന വ്യക്തിക്കാണ് ഈ അപൂർവ അനുഭവം ഉണ്ടായത്. വീട്ടിൽ വളർത്തിയ താറാവിനെ വൃത്തിയാക്കുന്നതിനിടെയാണ് വയറ്റിനുള്ളിൽ തിളങ്ങുന്ന ചില വസ്തുക്കൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് പരിശോധിച്ചപ്പോൾ അവ യഥാർത്ഥ സ്വർണത്തരികളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 10 ഗ്രാം ഭാരമുള്ള സ്വർണമാണ് കണ്ടെത്തിയത്.
ലിയുവിന്റെ വീടിനടുത്തുള്ള ചെൻഷുയി നദിക്കരയിൽ നിന്നാകാം താറാവ് സ്വർണം വിഴുങ്ങിയതെന്നാണ് കരുതപ്പെടുന്നത്. 1970-കളിൽ നിന്ന് 1990-കളുവരെ സ്വർണ നിക്ഷേപത്തിന് പ്രസിദ്ധമായ പ്രദേശമായിരുന്നു ഈ നദി.
നദീതീരത്തെ മണലിൽ നിന്ന് ഭക്ഷണം തേടുന്നതിനിടയിൽ ചെറിയ സ്വർണത്തരികൾ താറാവ് വിഴുങ്ങിയിരിക്കാമെന്നാണ് നിഗമനം.
പ്രദേശത്തെ ചില ഗ്രാമീണർക്ക് മുൻപും താറാവുകളിൽ നിന്ന് സ്വർണം ലഭിച്ചിട്ടുണ്ടെന്ന് ലിയു പറഞ്ഞു. കഴിഞ്ഞ വർഷം ഈ നദിയിലെ മണൽ പരിശോധിച്ച ചിലർക്കും 10 ഗ്രാമിലധികം സ്വർണം ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ചൈനീസ് നിയമപ്രകാരം ഭൂഗർഭ വിഭവങ്ങൾ സർക്കാരിന്റേതാണ്. എന്നാൽ ഒരു പക്ഷിയുടെ വയറ്റിൽ നിന്ന് ലഭിച്ച സ്വർണത്തിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നത് നിയമപരമായി സങ്കീർണ്ണമായ വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആറാം നൂറ്റാണ്ടിലെ ടാങ് രാജവംശകാലത്തും താറാവുകളുടെ കാഷ്ഠത്തിൽ നിന്ന് സ്വർണത്തരികൾ ശേഖരിച്ചിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
English Summary
A man in China discovered gold worth about ₹1.6 lakh inside the stomach of a duck he slaughtered for meat. The incident happened in Longhui County in Hunan Province.









