web analytics

87 വയസ്സുള്ള ചൈനീസ് ചിത്രകാരന് 37 കാരിയിൽ മകൻ പിറന്നു

87 വയസ്സുള്ള ചൈനീസ് ചിത്രകാരന് 37 കാരിയിൽ മകൻ പിറന്നു

ബീജിങ്: ചൈനയിലെ സമകാലീന കലാരംഗത്തെ പ്രമുഖനായ ഫാൻ സെങ് വീണ്ടും പൊതുജനശ്രദ്ധയിൽ.

87 വയസുള്ള ഫാൻ സെങിന് 37 വയസുള്ള ഭാര്യ സു മെങിലൂടെ മകൻ പിറന്നതാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. ഡിസംബർ 11നാണ് കുഞ്ഞ് ജനിച്ചത്.

പരമ്പരാഗത ചൈനീസ് പെയിന്റിംഗിനും കാലിഗ്രാഫിക്കും പേരുകേട്ട ഫാൻ, നവജാതശിശുവിനെ തന്റെ “ഏക കുട്ടി” എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി.

ഭാര്യയും കുഞ്ഞുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും, പ്രായാധിക്യം കാരണം കുടുംബകാര്യങ്ങളുടെ പൂർണ ഉത്തരവാദിത്വം ഭാര്യ സുവിന് ഏൽപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ മറ്റ് മക്കളുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഫാൻ വെളിപ്പെടുത്തി.

തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയും കുടുംബത്തെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് ഫാൻ ആരോപിച്ചു.

തന്റെ പേരിൽ മറ്റ് മക്കൾക്ക് നൽകിയിരുന്ന എല്ലാ അനുമതികളും റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ, ഫാന്റെ മകൾ അച്ഛനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ആരോപിക്കുകയും, അനുമതിയില്ലാതെ ഭാര്യ സു അദ്ദേഹത്തെ നിയന്ത്രിക്കുകയും കലാസൃഷ്ടികൾ വിൽക്കുകയും ചെയ്തുവെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഫാൻ സെങിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 2 ബില്യൺ യുവാൻ (ഏകദേശം 2400 കോടി രൂപ) വിലമതിക്കുന്ന കലാസൃഷ്ടികൾ രഹസ്യമായി വിറ്റുവെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

വിവാദങ്ങൾ നിലനിൽക്കുമ്പോഴും ഫാന്റെ കലാപരമായ സ്വാധീനം ഇന്നും ശക്തമാണ്.

ജിയാങ്‌സു പ്രവിശ്യയിൽ ജനിച്ച ഫാൻ, ബീജിംഗിലെ സെൻട്രൽ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ പഠനം നടത്തി. ലി കെരാൻ, ലി കുച്ചൻ എന്നിവരുപോലുള്ള പ്രശസ്ത കലാകാരന്മാരുടെ കീഴിലാണ് അദ്ദേഹം പരിശീലനം നേടിയത്.

ഫാന്റെ നിരവധി ചിത്രങ്ങൾ 10 മില്യൺ യുവാനിൽ കൂടുതലിന് ലേലത്തിൽ വിറ്റുപോയിട്ടുണ്ട്.

“ബാംബൂ”, “മാഗ്പി” തുടങ്ങിയ കൃതികൾ 40 ദശലക്ഷം യുവാനിലധികം വില നേടിയപ്പോൾ, “ലിങ്ക്വാൻ ഡാവോഫെങ്” 18.4 ദശലക്ഷം യുവാൻ നേടി.

ജപ്പാൻ, യുകെ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലടക്കം ഫാന്റെ കൃതികൾ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

English Summary

Chinese contemporary artist Fan Zeng has drawn widespread attention after announcing the birth of his son at the age of 87. His 37-year-old wife, Su Meng, gave birth on December 11. Fan described the newborn as his “only child” and stated that he has cut ties with his other children, entrusting all family responsibilities to his wife. Amid ongoing family disputes and allegations over control and sale of his artworks, Fan’s artistic influence remains significant, with many of his paintings and calligraphy works fetching record prices at international auctions.

china-artist-fan-zeng-becomes-father-at-87

Fan Zeng, Chinese artist, Beijing news, art world controversy, Chinese painting, calligraphy, celebrity personal life, international art auctions

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി;...

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം: കോവളം ലൈറ്റ് ഹൗസ്...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img