പിണറായി: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് ഗുരുതര പൊള്ളൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുട്ടിയ്ക്കാണ് അങ്കണവാടി അധികൃതരുടെ അശ്രദ്ധയിൽ പൊള്ളലേറ്റത്. വായും മുഖവും പൊള്ളലേറ്റ് തൊലി അടർന്നു മാറിയ നിലയിലാണ്.
ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചു നൽകിയെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
Read Also: 11.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: മിനിമം വേതനം പോലുമില്ല; ഹോസ്പിറ്റലുകളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 1810 നിയമലംഘനങ്ങൾ









