‘ചിലന്തി ജയശ്രി’ പിടിയിൽ

‘ചിലന്തി ജയശ്രി’ പിടിയിൽ

തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക പിടിയിൽ. ‘ചിലന്തി ജയശ്രി’ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രി (61) ആണ് അറസ്റ്റിലായത്.

തിരുവില്വാമലയിൽ ‘ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതി’യുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും ഇതിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു പുത്തൻചിറ സ്വദേശിയെ ജയശ്രീ കബളിപ്പിക്കുകയായിരുന്നു.

2022 ജനുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൻചിറ സ്വദേശിയുടെ വീട്ടിലെത്തി ഇവർ 10 ലക്ഷം രൂപ വാങ്ങി.

തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി. ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കോടതിയിൽ പരാതി നൽകിയിരുന്നത്.

2024 മാർച്ച് 16നാണ് മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണിവർ എന്നും പൊലീസ് അറിയിച്ചു.

തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ

തൃശൂർ: തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്‌ നടത്തിയതായി പരാതി. ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായാണ് ആലപ്പുഴ സ്വദേശികൾ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2022 മുതല്‍ വിവിധ ഘട്ടങ്ങളിലായി 121 പേരില്‍ നിന്നും ഒന്നരക്കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.

വാടാനപ്പിള്ളിയിലുള്ള നല്ലച്ഛന്‍ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കന്‍ ഗവണ്‍മെന്റിന് വിറ്റതാണെന്നും കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

വില്പന തുകയായ 47.5 ലക്ഷം കോടി ഡോളര്‍ ആര്‍ബിഐയില്‍ ഉണ്ടെന്നുമായിരുന്നു സംഘം വാഗ്ദാനം ചെയ്തത്.

ചേര്‍ത്തല സ്വദേശിനികളായ വയലാര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജിഷമോള്‍, വേട്ടക്കല്‍ നാരായണാലയത്തില്‍ കവിത എന്നിവരാണ് പരാതി നൽകിയത്.

Summary: A middle-aged woman, identified as Jayashree (61) from Veluppadam, Varandarappilly, known as ‘Chilanthy Jayashree’, has been arrested in a ₹60 lakh fraud case linked to the ‘Ayur River View Resort Project’ in Thiruvilwamala

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

Related Articles

Popular Categories

spot_imgspot_img