ഒറ്റത്തവണയായി 2,40,000 രൂപ; ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പ്…അറിയേണ്ടതെല്ലാം
2025–26 അധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ച സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്’ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ ഗവേഷണ വിദ്യാർഥികൾക്കാണ് പദ്ധതി പ്രയോജനപ്പെടുക.
ഫെലോഷിപ്പായി പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ അനുവദിക്കും.
കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ എന്നിവയിൽ നിന്ന് മറ്റ് ഫെലോഷിപ്പുകളോ സാമ്പത്തിക സഹായങ്ങളോ ലഭിക്കാത്ത റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനർഹത.
വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്ത ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കാണ് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ, ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വാർഷിക വരുമാനം 8 ലക്ഷം രൂപ വരെ ഉള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
മൊത്തം ഫെലോഷിപ്പുകളിൽ 30 ശതമാനം പെൺകുട്ടികൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ലഭിക്കാത്ത പക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും.
അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനവും അക്കാദമിക് മാർക്കുകളും അടിസ്ഥാനമാക്കി, ജനസംഖ്യാനുപാതികമായാണ് ന്യൂനപക്ഷ വിദ്യാർഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
പൂർണമായ അപേക്ഷകൾ ജനുവരി 15നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിശദമായ വിജ്ഞാപനം www.minoritywelfare.kerala.gov.in
ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.
English Summary
The Kerala government has invited applications for the Chief Minister’s Research Fellowship for Minorities for the 2025–26 academic year. The fellowship is open to Kerala domiciled minority students (Muslims, Christians of all denominations, Sikhs, Buddhists, Jains, and Parsis) pursuing full-time/regular research in UGC-recognized universities or institutions.
Selected candidates will receive a fellowship of ₹20,000 per month for one year, totaling ₹2.4 lakh. Priority will be given to BPL applicants, while APL candidates with an annual income up to ₹8 lakh may be considered if BPL applicants are unavailable. Reservations include 30% for women and 5% for persons with disabilities. The last date to apply is January 15.
chief-ministers-research-fellowship-minorities-kerala-2025
Kerala scholarships, minority welfare, research fellowship, Chief Minister’s Fellowship, PhD scholars, UGC universities, Kerala education, minority students








