കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണതിനെ തുടർന്ന് പ്രസംഗം തടസ്സപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് ശരിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
ഇന്നലെ മഴമൂലം എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയിരുന്നു. മറൈൻഡ്രൈവിൽ വെച്ച് എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഷൈൻ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് റദ്ദാക്കിയത്.
Read Also: 05.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ