കാലാവസ്ഥാ വ്യതിയാനവും താപനിലയിലെ അറ്റക്കുറച്ചിലുകളും മുൻനിർത്തി യു.എ.ഇ.യിൽ ചിക്കൻ പോക്‌സ് പടർന്നുപിടിയ്ക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. വാരിസെല്ല-സോസ്റ്റർ വൈറസുകളാണ് ചിക്കൻപോക്‌സിന് കാരണം. പനി, തൊണ്ടവേദന, ചുണ്ടുണങ്ങുക തുടങ്ങിയ ലക്ഷണങ്ങളോടെ ചിക്കൻപോക്‌സ് പ്രകടമാകും.
പാർക്കുകൾ , പൂളുകൾ, കുട്ടികളുടെ പഠന -കളി സ്ഥലങ്ങൾ എന്നിവിടങ്ങൾ വഴിയൊക്കെ വാരിസെല്ല- സോസ്റ്റർ വൈറസുകൾ പടരാൻ കാരണമാകും. 10-21 ദിവസം വരെ വൈറസിന് ഇൻകുബേഷൻ പീര്യഡ് ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
Read Also: യു.എസ്. ഡ്രോണുകളോട് കിടപിടിയ്ക്കുന്ന ഗാസ ഡ്രോണുകൾ വിറ്റഴിക്കാൻ ഇറാൻ; പ്രതിഷേധവുമായി അമേരിക്ക