തെരുവുനായ നക്കിയ ഭക്ഷണം വിളമ്പി; 78 വിദ്യാർത്ഥികൾക്ക് വാക്സിനെടുത്തു
റായ്പൂർ: സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് തെരുവുനായ നക്കിയ ഭക്ഷണം നൽകി. ഛത്തീസ്ഗഡിലെ ബലോദബസാർ ജില്ലയിലെ സ്കൂളിൽ ഭക്ഷണം കഴിച്ച 78 വിദ്യാർത്ഥികൾക്ക് ആന്റി റാബിസ് വാക്സിനെടുത്തു.
കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അധ്യാപകർ പാചക തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇത് അവഗണിച്ച് പാചക തൊഴിലാളികൾ അതേ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു എന്നാണ് വിവരം. ജൂലൈ 29-നായിരുന്നു സംഭവം.
“പേവിഷബാധ സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻകരുതൽ നടപടിയായാണ് റാബിസ് വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് ചെയ്തത്,” ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള വീണ വർമ്മ വ്യക്തമാക്കി.
വിദ്യാർത്ഥികൾ വീടുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂളിലെത്തി പ്രതിഷേധിച്ചു. നായ നക്കിയ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശങ്ങൾ അവഗണിച്ച പാചക തൊഴിലാഴികളെ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതിയിട്ടുണ്ട്. ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്ക് ആന്റി റാബിസ് കുത്തിവയ്പ്പ് നൽകിയതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
In a shocking incident from Balodabazar district of Chhattisgarh, students were served food licked by a stray dog in a government school. After consuming it, 78 students were administered anti-rabies vaccines as a precautionary measure.
chhattisgarh-school-students-dog-licked-food-rabies-vaccine
Chhattisgarh, Balodabazar, Government School, Midday Meal, Stray Dog, Rabies Vaccine, Students Health Issue